കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സംയുക്ത സൈനിക മേധാവിയെ കണ്ടെത്താന്‍ കേന്ദ്രം, ഏഴ് ദിവസത്തിനുള്ളില്‍ പുതിയ മേധാവിയെത്തും

Google Oneindia Malayalam News

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തെ തുടര്‍ന്ന് വലിയ വിടവാണ് പ്രതിരോധ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. പുതിയ സംയുക്ത മേധാവിയെ കണ്ടെത്താനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ പുതിയ സൈനിക മേധാവിയെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമാവധി പത്ത് ദിവസം വരെ നീണ്ടേക്കാം. ഇന്ത്യന്‍ സൈന്യത്തിന്റെ ഏത് കമാന്‍ഡിംഗ് ഓഫീസര്‍ക്കും ഫ്‌ളാഗ് ഓഫീസര്‍ക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. എന്നാല്‍ ഏറ്റവും സീനിയറായിട്ടുള്ള ഉദ്യോഗസ്ഥന് ഈ പദവി നല്‍കാനാവും കേന്ദ്ര ശ്രമിക്കുകയെന്നാണ് സൂചന.

ബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ ദില്ലിയിലെത്തിക്കും, സംസ്‌കാരം കന്റോണ്‍മെന്റില്‍ വെള്ളിയാഴ്ച്ചബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ ദില്ലിയിലെത്തിക്കും, സംസ്‌കാരം കന്റോണ്‍മെന്റില്‍ വെള്ളിയാഴ്ച്ച

1

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംയുക്ത സൈനിക മേധാവിയായി റാവത്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിക്കുള്ള പരമാവധി കാലാവധി. 2019ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മൂന്ന് സേനകളുടെയും തലവന്മാരുടെ മുകളായിരിക്കും സംയുക്ത സൈനിക മേധാവിയുടെ പദവിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വ്യാഴാഴ്ച്ച രാവിലെ 11.15ന് ലോക്‌സഭയില്‍ ബിപിന്‍ റാവത്തിന്റെ മരണത്തെ കുറിച്ചും മരണത്തിന് ഇടയാക്കിയ അപകടത്തെ കുറിച്ചും വിശദീകരിക്കും. രാജ്യസഭയില്‍ പന്ത്രണ്ട് മണിക്കും പ്രതിരോധ മന്ത്രി വിശദീകരണം നടത്തും. അതേസമയം ഇപ്പോഴും അപകടത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റാവത്തിന്റെ മൃതദേഹം നാളെ തമിഴ്‌നാട്ടില്‍ നിന്ന് ദില്ലിയിലെത്തിക്കും. വെള്ളിയാഴ്ച്ച ദില്ലി കന്റോണ്‍മെന്റിലാണ് സംസ്‌കാരം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് കമ്മിറ്റി അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയ പ്രമുഖരും ഇതിലുണ്ടായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് റാവത്തിന്റെ മരണം വ്യോമസേന സ്ഥിരീകരിച്ചത്. അതേസമയം അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. വരുണ്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് വരുണ്‍ സിംഗുള്ളത്. ഇയാളുടെ പരിക്ക് ഭേദമായാല്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. സുലൂരിലെ വ്യോമസേന ബേസില്‍ നിന്നാണ് റാവത്തിന്റെ ഹെലികോപ്ടര്‍ പറന്നുയര്‍ന്നത്. കോയമ്പത്തൂരിനടുത്താണ് ഈ ക്യാമ്പ്. വെല്ലിംഗ്ടണിലേക്ക് രാവിലെ 11.45നാണ് റാവത്ത് പുറപ്പെട്ടത്. ഊട്ടിയിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലേക്കായിരുന്നു യാത്ര. ഉച്ചയോടെ കൂനൂരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. 14 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നു വെല്ലിങ്ടണിലേക്ക് ഉണ്ടായിരുന്നത്. 12.20നായിരുന്നു അപകടം സംഭവിച്ചത്. കാട്ടേരിയിലെ ഗ്രാമവാസികളാണ് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചത്.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

English summary
new cds appointment in 7 days after general bipin rawat's sudden demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X