കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ കുടുക്കാന്‍ ഒരുങ്ങി കേന്ദ്രം... മല്യയും മോദിയുമൊക്കെ കുടുങ്ങും

  • By Desk
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ ആസ്തി കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. 100 കോടിക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് മുകളില്‍ നിയമം ചുമത്താനാണ് തിരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരമായതായി ധനമന്ത്രി അരുണ്‍ ജെറ്റ്ലി അറിയിച്ചു.

arun jaitly

നിയമം പ്രാബല്യത്തില്‍ വന്നാല്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ ബിനാമി സ്വത്തുക്കളും വിദേശത്തെ സ്വത്തുക്കളും കണ്ടുകെട്ടും. അതേസമയം വിദേശത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് എളുപ്പമാകില്ല. അതത് രാജ്യത്തന്‍റെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് നടപടി എടുക്കാന്‍ കഴിയൂ. എന്നാല്‍ പുതിയ നിയമത്തില്‍ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരവും ലഭിക്കും.

വിജയ് മല്യയ്ക്ക് പിന്നാലെ പഞ്ചാബ് നാഷ്മല്‍ ബാങ്ക് തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും രാജ്യം വിട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമനിര്‍മ്മാണം നടത്തിയത്.രാജ്യം വിട്ട കുറ്റവാളികളെ തിരികെ എത്തിക്കുന്ന നടപടിക്ക് വളരെയധികം കാലതാമസമെടുക്കുമെന്ന കാരണത്താലാണ് പുതിയ നിയമം കേന്ദ്രം കൊണ്ടുവരുന്നത്.

English summary
new central law for preventing huge looting from nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X