കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് കോണ്‍ഗ്രസിനെ ആര് നയിക്കും; സിന്ധ്യയ്ക്ക് എതിരാളികള്‍ ഏറെ, യുപിയില്‍ പൊളിച്ചെഴുത്ത്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയും മുഖ്യമന്ത്രി പദവിയും വഹിക്കുന്നത് കമല്‍നാഥ് ആണ്. പിസിസി അധ്യക്ഷ പദവി താന്‍ ഒഴിയുകയാണെന്ന് കമല്‍നാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ആരാകും അടുത്ത അധ്യക്ഷന്‍ എന്നതാണ് മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച.

Kamal

ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ചില നേതാക്കള്‍ സാധ്യത കല്‍പ്പിക്കുന്നത്. സിന്ധ്യയുമായി അടുപ്പമുള്ള മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിന് വേണ്ടി ചരടുവലി തുടങ്ങിയെന്നാണ് വിവരം. വിദ്യാഭ്യാസ മന്ത്രി പ്രഭുറാം ചൗധരി, മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഗോവിന്ദ് സിങ് എന്നിവരെല്ലാം മുന്‍ ഗുണ എംപിയായ സിന്ധ്യയുടെ പേരാണ് നിര്‍ദേശിക്കുന്നത്. കമല്‍നാഥിനെ പോലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കഴിയുന്ന നേതാവാണ് സിന്ധ്യയെന്ന് ഇവര്‍ പറയുന്നത്.

അതേസമയം, കമല്‍നാഥുമായി അടുപ്പമുള്ള ഒരു മന്ത്രി പിസിസി അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിമാരായ ബാല ബാലചന്ദ്രന്‍, ജീതു പട്‌വാരി, ഉമാങ് സിംഗാര്‍ എന്നിവരെ കൂടാതെ മുതിര്‍ന്ന നേതാക്കളായ അജയ് സിങ്, റാംനിവാസ് റാവത്ത് എന്നിവരുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.

കൂട്ടരാജിയിലും കുലുങ്ങാതെ രാഹുല്‍; പുതിയ അധ്യക്ഷന്‍ ആര്? രാഹുല്‍ മുന്‍ മന്ത്രിക്ക് നല്‍കിയ മറുപടികൂട്ടരാജിയിലും കുലുങ്ങാതെ രാഹുല്‍; പുതിയ അധ്യക്ഷന്‍ ആര്? രാഹുല്‍ മുന്‍ മന്ത്രിക്ക് നല്‍കിയ മറുപടി

നിയമസഭയിലെ മഴക്കാല സമ്മേളനത്തിന് ശേഷം മധ്യപ്രദേശില്‍ മന്ത്രിസഭ വിപുലീകരിക്കും. മന്ത്രിസഭയില്‍ സിന്ധ്യക്ക് പദവി ലഭിച്ചില്ലെങ്കില്‍ ഇദ്ദേഹം പിസിസി അധ്യക്ഷനാകുമെന്നാണ് ചില നേതാക്കളുടെ പ്രതികരണം. സിന്ധ്യയ്ക്ക് നിലവില്‍ പടിഞ്ഞാറന്‍ യുപിയുടെ സംഘടനാ ചുമതല രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. അദ്ദേഹം പിസിസി അധ്യക്ഷനായാല്‍ യുപിയില്‍ പുതിയ നേതാവിനെ നിയോഗിക്കേണ്ടി വരും.

English summary
New Congress chief in Madhya Pradesh; Scindia’s name is considering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X