മോദിക്ക് ശരിക്കും എം എ ബിരുദമുണ്ടോ?
ദില്ലി :പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശരിക്കും എം എ ബിരുദമുണ്ടോ? എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ഇതിനിടെ പ്രധാനമന്ത്രിയുടെ എംഎ ബിരുദം സംബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന തിരുത്ത് വിവാദമായിരിക്കുകയാണ്
ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും പ്രധാനമന്ത്രി എംഎ കരസ്ഥമാക്കിയിട്ടുണ്ടെന്ന വിവരം വെബ്‌സൈറ്റില്‍ നിന്നും നീക്കംചെയ്യപ്പെട്ടതാണ് വിവാദത്തിന്റെ തുടക്കം.

ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും മോദി എംഎ ബിരുദം സ്വന്താക്കിയതായായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്. ദില്ലി നിയമമന്ത്രി തോമര്‍ വ്യാജ ബിരുദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഈ മാറ്റം വന്നു. എംഎ ബിരുദം നീക്കം ചെയ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് ഗുജറാത്ത് സ്വദേശിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രി കാര്യാലയത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. #DegreeDikhaoPMSaabഎന്ന ഹാഷ്ടാഗില്‍ ഇതിനെിരെയുള്ള പ്രതികരങ്ങളുടെ വന്നു കൊണ്ടിരിക്കുകയാണ്
PMO:
2 RTI by Jashodaben:Declined
RTI for Foreign Trip Expenses:Declined
RTI for Qualification of PM:Declined.
#DegreeDikhaoPMSaab
— Rajdeep Sardesai (@surdesairajdeep) August 8, 2015 











Click it and Unblock the Notifications