യുഎഇയില്‍ നിന്നാണോ യാത്ര:എങ്കില്‍ എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പാലിക്കേണ്ടത് ഈ നിര്‍ദേശങ്ങള്‍
അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ.ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ഇവയെല്ലാം പാലിക്കാനാണ് നിര്‍ദേശം. അതേസമയം കൊവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.

യാത്രാ സമയത്ത് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവങ്ങളില്‍ റാന്‍ഡം പരിശോധന ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications