ഇന്ത്യയിൽ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തി
ദില്ലി;രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ നിന്ന് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതേസമയം ഇത് കൂടുതൽ പേരിൽ കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്തിയ കേസുകൾ തമ്മിൽ ബന്ധമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.സ്ഥിതിഗതികൾ കൂടുതൽ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
ഇന്ത്യൻ സാർസ് കോവി-2 ജീനോമിക്‌സ് കൺസോർട്ടിയം ലാബുകളിൽ (ഇൻസാകോഗ്) നടത്തിയ ജീനോം സീക്വൻസിങ് ടെസ്റ്റിൽ രാജ്യത്ത് ഇതുവരെ 10787 പേരിൽ നിന്ന് 771 കൊവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതിൽ യുകെ വകഭേദത്തിലുള്ള 736 സാമ്പിളുകൾ, ദക്ഷിണാഫ്രിക്കൻ വകഭേദമുള്ള 34 എണ്ണം ബ്രസീലിയൻ വകഭേദത്തിലുള്ള 1 സാമ്പിൾ എന്നിങ്ങനെയാണിത് കണ്ടെത്തിയത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായാണ് ഇവ കണ്ടെത്തിയത്.
വിവിധ വൈറസുകളുടെ ജീനോമിക് വകഭേദങ്ങൾ പ്രകൃതിദത്ത പ്രതിഭാസമാണെന്നും ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications