ഹുദ് ഹുദ്, നിലോഫര്‍... ഭീഷണിയുമായി ഇനി 'അശോഭ' വരുന്നു
തിരുവനന്തപുരം: ഇന്ത്യ കടുത്ത ചുഴലിക്കാറ്റുകളെ നേരിടുന്ന സമയമാണിതെന്ന് പറയേണ്ടി വരും. കനത്ത നാശനഷ്ടം വിതറിയ ഹുദ് ഹുദ് കടന്ന് പോയി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് നിലോഫര്‍ എത്തിയത്. ഇപ്പോഴിതാ മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് കൂടി വരുന്നു.
'അശോഭ' എന്നാണ് പുതിയ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ഹുദ് ഹുദിന്റെ അതേ പാതയില്‍ തന്നെയായിരിക്കും അശോഭയും വീശി അടിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടുന്നതിന്റെ സൂചനകള്‍ കാലാവസഥാ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഹുദ് ഹുദ് ആഞ്ഞടിച്ച പ്രദേശങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. അതിനിടയില്‍ വീണ്ടും ഒരു കൊടുങ്കാറ്റിനെ കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജ്യം.
അമേരിക്കയുടേയും, യൂറോപ്പിന്റേയും ശ്രീലങ്കയുടേയപം കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തുലാമഴക്ക് പുറമേ ലഭിച്ചത് ബംഗാള്‍ ഉള്‍ക്കടില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുള്ള മഴയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓഡീഷ തീരത്തോ, വിശാഖപട്ടണത്തോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് ഭയക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ നവംബര്‍ ഒമ്പത്, പത്ത് തീയ്യതികളിലായിട്ടായിരിക്കും കാറ്റ് ശക്തിപ്രാപിച്ച് കരയിലേക്കെത്തുക.
ഏറെ ഭയപ്പെട്ടിരുന്ന നിലോഫര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ കാര്യമായ നാശം വിതച്ചിരുന്നില്ല. എന്നാല്‍ അശോഭ എങ്ങനെയായിരിക്കും നാശം വിതക്കുക എന്നാണ് ഭയക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications