കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദ് ഹുദ്, നിലോഫര്‍... ഭീഷണിയുമായി ഇനി 'അശോഭ' വരുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ കടുത്ത ചുഴലിക്കാറ്റുകളെ നേരിടുന്ന സമയമാണിതെന്ന് പറയേണ്ടി വരും. കനത്ത നാശനഷ്ടം വിതറിയ ഹുദ് ഹുദ് കടന്ന് പോയി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് നിലോഫര്‍ എത്തിയത്. ഇപ്പോഴിതാ മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് കൂടി വരുന്നു.

'അശോഭ' എന്നാണ് പുതിയ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ഹുദ് ഹുദിന്റെ അതേ പാതയില്‍ തന്നെയായിരിക്കും അശോഭയും വീശി അടിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Ashobaa

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടുന്നതിന്റെ സൂചനകള്‍ കാലാവസഥാ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഹുദ് ഹുദ് ആഞ്ഞടിച്ച പ്രദേശങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. അതിനിടയില്‍ വീണ്ടും ഒരു കൊടുങ്കാറ്റിനെ കൂടി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജ്യം.

അമേരിക്കയുടേയും, യൂറോപ്പിന്റേയും ശ്രീലങ്കയുടേയപം കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തുലാമഴക്ക് പുറമേ ലഭിച്ചത് ബംഗാള്‍ ഉള്‍ക്കടില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുള്ള മഴയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓഡീഷ തീരത്തോ, വിശാഖപട്ടണത്തോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് ഭയക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ നവംബര്‍ ഒമ്പത്, പത്ത് തീയ്യതികളിലായിട്ടായിരിക്കും കാറ്റ് ശക്തിപ്രാപിച്ച് കരയിലേക്കെത്തുക.

ഏറെ ഭയപ്പെട്ടിരുന്ന നിലോഫര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ കാര്യമായ നാശം വിതച്ചിരുന്നില്ല. എന്നാല്‍ അശോഭ എങ്ങനെയായിരിക്കും നാശം വിതക്കുക എന്നാണ് ഭയക്കുന്നത്.

English summary
New cyclone forming in Bay of Bengal : Cyclone Ashobaa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X