ജര്‍മന്‍ യുവാവിനെ ആക്രമിച്ച് മോഷണം;അതിക്രമം ഇന്ത്യയില്‍!!
ദില്ലി: 19കാരനായ ജര്‍മന്‍ പൗരനെ ആക്രമിച്ച് കവര്‍ച്ച നടത്തി. ദില്ലിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബെഞ്ചമിന്‍ സ്‌കോട്ടാണ് മോഷണ ശ്രമത്തിനെതിരെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. രാത്രി 10. 30ഓടെ യമുന ഖാദര്‍ കോളനിയ്ക്ക് സമീപത്തുവച്ചായിരുന്നു സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ജര്‍മന്‍ യുവാവ് ആക്രമിക്കപ്പെട്ടത്.
ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിച്ച ശേഷം താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന തന്നെ വഴിയില്‍ നിന്ന് ഓട്ടോയില്‍ കയറിയ രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ച ശേഷം പഴ്‌സുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നുവെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

പരിക്കേറ്റ ബെഞ്ചമിനെ റോഡിലുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചത്. ദില്ലി പോലീസ് സംഭവം ജര്‍മന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. യുവാവ് സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ നേരത്തെയും കുറ്റകൃത്യങ്ങൡ പങ്കാളിയാണെന്ന് പോലീസ് പറയുന്നു. യുവാവിനെ ആക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറുടെ പങ്കും പോലീസ് അന്വേഷണം നടത്തിവരികയാണ്.
19 year old German national Benjamin Scolt attacked with a sharp weapon in Delhi's Geeta Colony,has been admitted to hospital pic.twitter.com/orT0A3rJo8
— ANI (@ANI_news) April 8, 2017












Click it and Unblock the Notifications