ഡൽഹിയെ രേഖ ഗുപ്ത നയിക്കും, പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
ഡൽഹി: രേഖാ ഗുപ്ത ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ ആണ് തീരുമാനം. രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. പുതിയ ബി ജെ പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് നിരവധി മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കും.

വ്യാഴാഴ്ച മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചു. രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 12. 35 ന് ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന രേഖാ ഗുപ്തയ്ക്കും മന്ത്രിസഭയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
വൻ ജനാവലിയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നതെന്നും 40 ഓശം സെലിബ്രിറ്റികളെ ക്ഷണിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൂടാതെ ബി ജെ പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും രാംലീല മൈതാനിയിലെ ചടങ്ങിൽ പങ്കെടുക്കും.
" പാർട്ടി പ്രവർത്തകർ, ആർ ഡബ്ല്യു എ സമൂഹത്തിലെ വിഭാഗഭങ്ങൾ, എന്നിവരുൾപ്പെടെ 50,000 പേരെ ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന മഹത്തായ പരിപാടിയായിരിക്കും ഇത്. ഏകദേശം 25 - 30 മിനിറ്റ് നീണ്ടുനിൽക്കും" ബി ജെ പി എം പി യോഗേന്ദർ ചന്ദോലിയ പറഞ്ഞു.
സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ ചടങ്ങിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നതിനാലാണ് രാംലീല മൈതാനം ചടങ്ങിന്റെ വേദിയായി തിരഞ്ഞെടുത്തതെന്നും രാജ് നിവാസിലെ സ്ഥലത്തിന് അവരെയെല്ലാം ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 സീറ്റുകളും നേടിയാണ് ബി ജെ പി ചരിത്ര വിജയം നേടുന്നത്. 27 വർഷത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. ആം ആദ്മി പാർട്ടി
22 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.












Click it and Unblock the Notifications