തീവണ്ടി പാളം തെറ്റി നാല് മരണം, തീവ്രവാദി അക്രമണം?
പട്‌ന: ബീഹാറിലെ ഛാബ്രയില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
ദില്ലി - ദിബ്രുഗഡ് (12236) രാജദാനി എക്‌സപ്രസാണ് പാളം തെറ്റിയത്. പാളം തെറ്റിയ പതിനൊന്ന് ബോഗികളില്‍ ഒമ്പതെണ്ണം യാത്രക്കാരുടെ കോച്ചുകളും ഒരെണ്ണം പാടന്‍ട്രി കോച്ചും ഒന്ന് ജനറേറ്റര്‍ ാേകച്ചുമാണ്.

ഛാബ്ര സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയ ട്രെയിന്‍ മിനിട്ടുകള്‍ക്കകമാണ് അപകടത്തില്‍ പെട്ടത്. റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഛാബ്ര മവോയിസ്റ്റ് സ്വാധീന മേഖലയായതിനാല്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രകവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍വെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാമായി നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും സാരമായി പരിക്കേറ്റവര്‍ക്ക് 20,000 രൂപയും റെയില്‍വെ നഷ്ടപരിഹാര തുടകയായി നല്‍കും.












Click it and Unblock the Notifications