• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ വിദ്യാഭ്യാസ നയവും ആര്‍എസ്എസും; മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍, നേതൃത്വം തൃപ്തരാണോ?

ദില്ലി: അങ്കണവാടി മുതല്‍ കോളേജ് തലം വരെ സമഗ്രമായി ഉടച്ചുവാര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ഡോ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. 1986ലെ വിദ്യാഭ്യാസ നയം തിരുത്തിയാണ് പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതിയതില്‍ സുപ്രധാന പങ്ക് ആര്‍എസ്എസിന്റെതാണെന്ന് ഇന്ത്യന്‍ എക്‌സപ്രസില്‍ പുറത്തുവന്ന ലേഖനത്തില്‍ പറയുന്നു. വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കല്‍ പ്രക്രിയയില്‍ ആര്‍എസ്എസ് അഫിലിയേറ്റുകളുടെ ഒരു വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ട്.

ആര്‍എസ്എസ് പ്രധാന നേതാക്കള്‍, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, എന്‍ഇപി കരട് കമ്മിറ്റി ചെയര്‍മാന്‍ കെ കസ്തൂരിരങ്കന്‍ എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ വിദ്യാഭ്യാസ നയം അംഗീകരിച്ചതോടെ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ ഞാണിന്‍മേല്‍ കളിയാണ് നടത്തിയതെന്ന് വേണം പറയാന്‍, സംഘത്തിനായി ഒരുപാട് ഇളുകള്‍ നല്‍കിയെന്നത് പ്രത്യക്ഷമായി തോന്നില്ലെങ്കിലും പ്രതീകാത്മാകമായി കാണാന്‍ സാധിക്കും. മാനവവിഭശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റി വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിയത് അതുകൊണ്ടാവാം.

ഗ്രേഡ് ആറ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിലായിരിക്കാം ഈ തീരുമാനം വേണ്ടെന്നവച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മാസം 31നായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. നിര്‍ബന്ധമായും പഠിക്കേണ്ട ഭാഷകളില്‍ ഒന്നായി ഹിന്ദി ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനം ഉയര്‍ന്നത്. ഗ്രേഡ് ആറ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഹിന്ദി നിര്‍ബന്ധമാക്കാനായിരുന്നു നിര്‍ദ്ദേശം. നിലവില്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും തുടരാനും ഇതില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ ഹിന്ദി ഉള്‍പ്പടെ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തിനെതിരെ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വലിയ എതിര്‍പ്പാണുണ്ടായിരുന്നത്.

cmsvideo
  Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

  എന്നാല്‍ കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ച അന്തിമ നയം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നു. ഒരു ഭാഷയും സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പഠിക്കേണ്ട മൂന്ന് ഭാഷകള്‍ ഏതെന്ന് സംസ്ഥാനങ്ങള്‍, പ്രദേശങ്ങള്‍, കുട്ടികള്‍ എന്നിവരുടെ തിരഞ്ഞെടുപ്പായിരിക്കും.

  അതേസമയം, ആര്‍എസ്എസിന്റെ എതിര്‍പ്പ് മറികടന്ന് വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് സ്ഥാപിക്കാനുള്ള അനുമതി സര്‍ക്കാര്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ നേരത്തെ ആര്‍എസ്എസ് സ്വദേശി ജാഗ്രന്‍ മഞ്ച് എതിര്‍ത്തിരുന്നു. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ സന്തോഷമാണുള്ളതെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, ആര്‍എസ്എസ് മുന്നോട്ട് വച്ച പ്രധാന ഫോര്‍മുലകളില്‍ ഒന്നായിരുന്നു മൂന്ന് ഭാഷ സമ്പ്രദായം. എന്നാല്‍ ഇത് സംഘടനയുടെ സമ്മതത്തോടെ തന്നെ ഒഴിവാക്കിയതെന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ പറയുന്നത്.

  English summary
  Is RSS satisfied with the new education policy approved by the Union Cabinet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X