Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം മിനുക്കി മോദി മന്ത്രിസഭ, ഇവര്‍ പുതുമുഖങ്ങള്‍..

നരേന്ദ്രമോദി മന്ത്രിസഭക്ക് ഇത് മുഖം മിനുക്കല്‍. പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു കൊണ്ടിരിക്കുകയാണ്. നാല് വര്‍ഷത്തിനിടെ മോദി നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രമുഖരടക്കം പല മന്ത്രിമാരും രാജിവെച്ചിരുന്നു. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നു എന്നത് കേരളത്തിനും അഭിമാനമാകുന്നു.

ആരൊക്കെയാണ് മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍..? പുതുമുഖങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം..

അല്‍ഫോന്‍സ് കണ്ണന്താനം

അല്‍ഫോന്‍സ് കണ്ണന്താനം

മുന്‍ സിപിഎം എംഎല്‍എയും ഐഎഎസ് ഉദ്യോഗസ്ഥനുമാണ് അല്‍ഫോന്‍സ് കണ്ണന്താനം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി. കേന്ദ്ര മന്ത്രിസഭാ പു:നസംഘടനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ആയിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസഭയിലെ കേരളത്തിന്റെ വക്താവാകുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു.

നിര്‍മ്മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍

നിലവിലെ വാണിജ്യ സഹമന്ത്രി. മന്ത്രിസഭാ പുന:സംഘടനയില്‍ നിര്‍മ്മലാ സീതാരാമന് ക്യാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ നിര്‍മ്മല സീതാരാമന്‍.

പീയൂഷ് ഗോയല്‍

പീയൂഷ് ഗോയല്‍

മോദി മന്ത്രിസഭയിലെ ഊര്‍ജ്ജ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് പീയൂഷ് ഗോയല്‍. മന്ത്രിസഭയിലെ ഏറ്റവും കാര്യശേഷിയുള്ള മന്ത്രിമാരില്‍ ഒരാളായാണ് പീയൂഷ് ഗോയല്‍ അറിയപ്പെടുന്നത്. പീയൂഷ് ഗോയലിനും ക്യാബിനറ്റ് പദവി നല്‍കിയിരിക്കുകയാണ്.

മുക്താര്‍ അബ്ബാസ് നഖ്‌വി

മുക്താര്‍ അബ്ബാസ് നഖ്‌വി

നിലവിലെ പാര്‍ലമെന്ററി കാര്യ സഹമന്ത്രി. ബിജെപിയുടെ മുതിര്‍ന്ന നേതാവും വൈസ് പ്രസിഡന്റുമാണ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്.

ശിവ്പ്രതാപ് ശുക്ല

ശിവ്പ്രതാപ് ശുക്ല

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം. സഹമന്ത്രിയായാണ് ശുക്ലയുടെ സത്യപ്രതിജ്ഞ

ഡോക്ടര്‍ വീരേന്ദ്രകുമാര്‍

ഡോക്ടര്‍ വീരേന്ദ്രകുമാര്‍

7 തവണ ലോക്‌സഭാംഗമായിട്ടുള്ള ഡോക്ടര്‍ വീരേന്ദ്രകുമാര്‍ ബാലാവേലാപഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ചയാളാണ്.

അശ്വനികുമാര്‍ ചൗബെ

അശ്വനികുമാര്‍ ചൗബെ

കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗം. ബീഹാറിലെ ബക്‌സറില്‍ നിന്നുള്ള അംഗം. ബിജെപിയിലെ മുതിര്‍ന്ന അംഗമാണ് 64 കാരനായ അശ്വനികുമാര്‍ ചൗബെ.

ആനന്ദ്കുമാർ ഹെഗ്‌ഡെ

ആനന്ദ്കുമാർ ഹെഗ്‌ഡെ

28-ാം വയസ്സിൽ പാർലമെന്റംഗം. ലോക്‌സഭയിലെ അഞ്ചാമൂഴം. കർണ്ണാടകത്തിൽ നിന്നുള്ള ബിജെപി നേതാവാണ് ആനന്ദ്കുമാർ ഹെഗ്‌ഡെ.

രാജ്കുമാര്‍ സിങ്ങ്

രാജ്കുമാര്‍ സിങ്ങ്

1975 ബാച്ചിലെ ഐഎഎസ് ഓഫീസര്‍. മുന്‍ പ്രതിരോധ സെക്രട്ടറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+