കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യും

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നത്. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. എന്നാല്‍ കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മാല്‍ക്ക. രാജ്യത്തെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതോടെ പുതിയ നിയമങ്ങളുടെ പ്രയോജനം കര്‍ഷകര്‍ തിരിച്ചറിയുമെന്ന് റോണ്‍ മാല്‍ക്കാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

farm bill

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

ഇന്ത്യയുടെ ഏറ്റവും പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും പരമാവധി ലാഭം നേടാന്‍ കൂടുതല്‍ വഴികള്‍ തുറന്നു നല്‍കുമെന്ന് റോണ്‍ മാല്‍ക്ക പറയുന്നു. സ്വന്തം രാജ്യത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇസ്രയേല്‍ സ്ഥാനപതി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

മകന്റെ കൈക്കൂലിയിൽ യെഡ്ഡിയെ കുരുക്കാൻ കോൺഗ്രസ്; രാജിവെയ്ക്കണം, മോദിക്കും പരിഹാസംമകന്റെ കൈക്കൂലിയിൽ യെഡ്ഡിയെ കുരുക്കാൻ കോൺഗ്രസ്; രാജിവെയ്ക്കണം, മോദിക്കും പരിഹാസം

ഇസ്രയേലില്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കിടെയിലും ഇടനിലക്കാരില്ല. ഡിജിറ്റല്‍ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ സുതാര്യമായ സംവിധാനത്തിലൂടെയാണ് എല്ലാം നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയിലെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും. ഒരു പക്ഷേ, പുതിയ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടേണ്ടത് എങ്ങനെയാണെന്ന് കര്‍ഷകര്‍ക്ക് അറിയില്ലായിരിക്കാം.

ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദിചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി

തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ പിന്നീട് കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ ഇന്ത്യ-ഇസ്രേയല്‍ സഹകരണവും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലില്‍ നിന്നുള്ള സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി 18കാരി, പക്ഷേ ട്വിസ്റ്റുണ്ട്, നിയമനം ഒരു ദിവസത്തേക്ക് മാത്രം!!ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി 18കാരി, പക്ഷേ ട്വിസ്റ്റുണ്ട്, നിയമനം ഒരു ദിവസത്തേക്ക് മാത്രം!!

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്

ആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചുആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചു

English summary
New Farm bill will empower farmers and maximise profits Says, Israeli envoy Ron Malka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X