കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിനെതിരെ പുതിയ എഫ്ഐആർ: വീട്ടിലെത്തിയ വനിതാ പോലീസ് ഉദ്യോസ്ഥയെ കയ്യേറ്റം ചെയ്തെന്ന്

Google Oneindia Malayalam News

മുംംബൈ: അറസ്റ്റിന് പിന്നാലെ അർണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈയിലെ വീട്ടിൽ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ വനിത പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്. 2018ൽ 53 കാരനായ ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയ്ക്ക് സഹായിച്ചതിന് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. അർണബിന്റെ ഭാര്യയ്ക്കും മകനും മറ്റ് രണ്ട് പേർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.

'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി

അറസ്റ്റിന് ശേഷം

അറസ്റ്റിന് ശേഷം

ബുധനാഴ്ച രാവിലെ അർണബിന്റെ ലോവർ പരേലിലെ വീട്ടിലെത്തിയാണ് അലിബാഗ് പോലീസിലെ ഒരു സംഘം അർണബിനെ പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം അർണാബിനെ വാനിലേക്ക് തള്ളിയിടുന്നതായി കണ്ടുവെന്നും വീട്ടിൽ വെച്ച് അർണബിനെ മർദ്ദിച്ചുവെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആത്മഹത്യാ പ്രേരണ

ആത്മഹത്യാ പ്രേരണ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306ാം വകുപ്പ്, 34ാം വകുപ്പ് എന്നിവ പ്രകാരമാണ് അലിബാഗ് പോലീസ് അർണബിനെ അറസ്റ്റ് ചെയ്തത്. 2018ൽ ഇന്റീരിയർ ഡിസൈനറും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് തുടർനടപടികളുമായി പോലീസ് മുന്നോട്ടുപോകുന്നത്. അർണബിനെതിരെ തെളിവുകളുള്ളതായാണ് പോലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

ആദ്യം കോടതിയിൽ

ആദ്യം കോടതിയിൽ

മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത അർണബിനെ 90 കിലോമീറ്റർ അകലെയുള്ള അലിബാഗിലെത്തിച്ചത്. തുടർന്ന് ലോക്കൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് അർണബിന്റെ വൈദ്യപരിശോധന പൂർത്തിയാക്കാനും നിർദേശിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് അർണബിനെ പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി അഭിഭാഷകൻ രംഗത്തെത്തിയത്.

മർദ്ദിക്കപ്പെട്ടെന്ന്

മർദ്ദിക്കപ്പെട്ടെന്ന്

അലിബാഗിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ മർദ്ദിക്കപ്പെട്ടതായി അർണബ് ഗോസ്വാമിയും പരാതിപ്പെട്ടിരുന്നു. രാവിലെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് അർണബിനെ മർദ്ദിച്ചതായി അഭിഭാഷകൻ ഗൌരവ് പാർക്കറും ചൂണ്ടിക്കാണിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം അർണബിനെ വീണ്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് കോടതി മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചതെന്നും അഭിഭാഷൻ പറയുന്നു.

കേസിൽ പുനരന്വേഷണം

കേസിൽ പുനരന്വേഷണം

റിപ്പബ്ലിക് ടിവി കുടിശ്ശിക നൽകിയില്ലെന്ന് ആരോപിച്ചാണ് ഇന്റീരിയർ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. 2020 മെയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് കേസിൽ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ആർക്കിടെക്സ് അൻവായ് നായിക്കിന്റെ മകൾ അദന്യാ നായിക്കിന്റെ പരാതിയിലാണ് കേസിൽ വീണ്ടും അന്വേഷണം നടക്കുന്നത്. റിപ്പബ്ലിക് ചാനൽ കുടിശ്ശിക നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ച് അലിബാഗ് പോലീസിന് നൽകിയ പരാതിയിൽ അലിബാഗ് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് മകൾ പരാതിയിൽ അവകാശപ്പെടുന്നത്. ഇതാണ് തന്റെ പിതാവിന്റെയും മുത്തശ്ശിയുടേയും ആത്മഹത്യയ്ക്ക് കാരണമായതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

 ആത്മഹത്യാക്കുറിപ്പിൽ പരാർമശം

ആത്മഹത്യാക്കുറിപ്പിൽ പരാർമശം

തങ്ങൾ ജീവനൊടുക്കുന്നത് അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/ സ്കൈമീഡിയ, സ്മാർട്ട വർക്ക്സിന്റെ നിതേഷ് സർദ എന്നിവർ പണം നൽകാനുള്ളതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കോൺകോർഡ് ഡിസൈൻസിന്റെ ഉടമയായ അനവയ് നായികിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. ആത്മഹത്യാക്കുറിച്ച് അനുസരിച്ച് മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി നായിക്കിന് 83 ലക്ഷം, നാല് കോടി 55 ലക്ഷം എന്നിങ്ങനെയുള്ള തുക ലഭിക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കോൺകോർഡിന് നൽകാനുള്ള മുഴുവൻ തുകയും കൊടുത്തു തീർത്തതായാണ് റിപ്പബ്ലിക്ക് ടിവി പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നത്.

English summary
New FIR aganst Arnab Goswami over allegedly assaulting lady police officer in this morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X