ജനുവരി 1 മുതൽ പുതിയ ജിഎസ്ടി നിയമങ്ങൾ പ്രാബല്യത്തിൽ; ഇവയ്ക്ക് വില കൂടും
ദില്ലി; ജനുവരി ഒന്ന് മുതൽ കേന്ദ്ര ചരക്ക് സേവന നികുതിയ നിയമത്തിൽ പുതിയ ഭേദഗതികൾ വരുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. പുതിയ ഭേദഗതികൾ നടപ്പാകുന്നതോടെ നികുതി വ്യവസ്ഥകൾ കർശനമാകും. പല വസ്തുക്കൾക്കും വില ഉയരുകയും ചെയ്യും. പാദരക്ഷകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്ക് ഉൾപ്പെടെയാണ് വില ഉയരുന്നത്. 2022 ജനുവരി 1 മുതൽ ഉത്പന്നങ്ങളുടെ വിലയെ കുറിച്ച് വിശദമായി വായിക്കാം

വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും
വസ്ത്രങ്ങൾ, പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് 2022 ജനുവരി 1 മുതൽ വില കൂടും. ഇവയുടെ ജി എസ് ടി ജനവരി ഒന്ന് മുതൽ 5 ശതമാനത്തിൽ നിന്ന് 12 ശതമാനമാകും. നെയ്‌ത തുണിത്തരങ്ങൾ, സിന്തറ്റിക് നൂൽ, പുതപ്പുകൾ, ടെന്റുകൾ, കൂടാതെ ടേബിൾക്ലോത്ത് അല്ലെങ്കിൽ സെർവിയേറ്റുകൾ പോലുള്ള അനുബന്ധ സാധനങ്ങൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളുടെ നിരക്കും 5 % ൽ നിന്ന് 12 % ആയി ഉയർത്തിയിട്ടുണ്ട്.
പാദരക്ഷകളുടെ ജി എസ് ടി നിരക്കുകളും 5 ൽ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്. അതേസമയം ജി എസ് ടി ഉയർത്തിയത് വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ക്ലോത്തിംഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി എം എ ഐ) പറഞ്ഞു.പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓൺലൈൻ യാത്രയ്ക്ക് വിലകൂടും
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന കാർ ,ഓട്ടോ യാത്രകൾക്ക് ചെലവേറും. ഒന്നാം തീയതി മുതൽ ഇവയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി നൽകണം. സാധരണ കാർ ഓട്ടോ സർവ്വീസുകൾക്ക് ജി എസ് ടി ബാധകമാകില്ല.
ഓൺലൈൻ ഭക്ഷണം
ജനവരി ഒന്ന് മുതൽ ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളിൽ നിന്ന് ഡെലവറി കമ്പനികൾ നേരിട്ട് ജി എസ് ടി ഈടാക്കും. അതേസമയം ഇത് ഭക്ഷണവില ഉയരാൻ കാരണമാകില്ല.
Recommended Video
നേരത്തെ റസ്റ്റോറന്റുകളാണ് ജി എസ് ടി നൽകേണ്ടിയിരുന്നത്. ഇപ്പോൾ, റെസ്റ്റോറന്റുകൾക്ക് പകരം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾ ജി എസ് ടി അടക്കേണ്ടി വരും. ഇത് വരുമാന ചോർച്ച തടയാൻ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications