Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 4 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും, പുതിയ മാർഗനിർദേശങ്ങൾ ഉടനെ

ദില്ലി: മെയ് 3ന് ശേഷം ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. ലോക്ക്ഡൗണ്‍ തുടരണം എന്നാണ് 6 സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെയുളള കടുത്ത നിയന്ത്രണങ്ങള്‍ മെയ് 4 മുതല്‍ രാജ്യത്തുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ് വ്യക്തമാക്കി.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. കൊവിഡ് ബാധ ഇല്ലാത്ത രാജ്യത്തെ ജില്ലകള്‍ക്ക് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കിയേക്കും. വിശദമായ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.

രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ലോക്കഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കണം എന്നാണ് കേരളം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവരില്‍ 6 പേര്‍ കൊല്ലം ജില്ലയിലും 2 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്. ഇതില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Corona

കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവന്തപുരം ജില്ലയിലെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലം ജില്ലയിലെ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേരുടേയും പത്തനംതിട്ട ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 369 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,673 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,172 പേര്‍ വീടുകളിലും 501 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 24,952 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 23,880 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി.

സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി 2 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 102 ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+