Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിൽ ജാഗ്രതാ നടപടികളുമായി സൈന്യം; വീണ്ടും നിയന്ത്രണങ്ങൾ, പുതിയ ഹെൽപ്പ് ലൈൻ നമ്പർ

ദില്ലി: ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി കശ്മീരിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ സഹായം ആവശ്യമുള്ളവർക്ക് സമീപിക്കാനായി പുതിയ ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്. താഴ്വരയിൽ ഇന്റർനെറ്റും ഫോൺ സർവീസ് സേവനങ്ങളും റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

''9469793260'' എന്ന നമ്പരിൽ സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമെന്നാണ് അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ അവസരം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മറ്റിടങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ സർക്കാർ ഓഫീസുകളിലും മറ്റും ആളുകൾ കൂട്ടത്തോടെ എത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

kashmir

താഴ്വരയിൽ സമാധനപരമായി ഈദ് ആഘോഷങ്ങൾ നടത്താനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നൂറോളം പ്രത്യേക ടെലഫോൺ ബൂത്തുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പച്ചക്കറികൾ, എൽപിജി സിലിണ്ടർ, മത്സ്യം, മാസം എന്നിവ വീടുകളിൽ എത്തിച്ച് നൽകാനായുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

ട്രഷറികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിച്ചു. അതേസമയം ഈദിന് മുന്നോടിയായി വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ജനങ്ങളോട് വീടുകളിൽ തുടരാനും കടകൾ എത്രയും വേഗം അടയ്ക്കണമെന്നും നിർദ്ദേശം നൽകിയതായാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+