കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിക്കു കണക്കുകൂട്ടി ഇന്ത്യ; കശ്മീരും ബലൂചിസ്താനും ലക്ഷ്യമിട്ട് പുതിയ ഐബി, റോ തലവന്മാര്‍

ഐബി ഡയറക്ടറായി രാജിവ് ജയിനും റോ ഡയറക്ടറായി അനികുമാര്‍ ധസ്മാനയും നിയമിതരായി. ഇരുവരും കശ്മീര്‍, ബലൂചിസ്താന്‍ വിഷയങ്ങളില്‍ വിദഗ്ധര്‍.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: കര സേനയ്ക്കും വ്യോമ സേനയ്ക്കും പുതിയ തലവന്മാരെ നിയമിച്ചതിനൊപ്പം രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയ്ക്കും പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നിയമനങ്ങള്‍. റോ ഡയറക്ടറായി അനില്‍കുമാര്‍ ധസ്മാനയും ഐബി ഡയറക്ടറായി രാജിവ് ജയിനുമാണ് നിയമിതരായത്.

Anil Dasmana

ബലൂചിസ്താന്‍, തീവ്രവാദ തിരിച്ചടികള്‍, ഇസ്ലാമിക് വിഷയങ്ങള്‍ എന്നിവയില്‍ വിദഗ്ധലനാണ് 1981 മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഓഫീസറായ അനില്‍കുമാര്‍ ധസ്മാന്‍. ഇന്ത്യ പാക് ബന്ധത്തില്‍ ബലൂചിസ്താന്‍ വിഷയമായ സമയത്തു തന്നെയാണ് അനികുമാര്‍ ധസ്മാന്റെ നിയമനവും. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ നിലിവിലെ റോ തലവനായ രജീന്ദര്‍ ഖന്നക്ക് ചേര്‍ന്ന പിന്‍ഗാമി തന്നെയാണ് ധസ്മാന.

പുതിയ ഐബി ഡയറക്ടര്‍ രാജിവ് ജയിന്‍ കശ്മീര്‍ വിഷയങ്ങളില്‍ സമര്‍ഥനാണ്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന രാജിവ് ജയിന്‍ ജനുവരി ഒന്നിന് ഐബി ഡയറക്ടറായി ചുമതലയേല്‍ക്കും. ദിനേശ്വര്‍ ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനാകുന്നത്.

കശ്മീരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന അവസരത്തില്‍ ഏറെ ഉചിതമായ തീരുമാനമാണ് രാജിവ് ജയിന്റെ നിയമനം. ഐബിയുടെ കശ്മീര്‍ ഡസ്‌കില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് കശ്മീരിനേക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ദില്ലിയിലും അഹമ്മദാബാദിലും ഐബി മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയ്ക്കും പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ നിയമനങ്ങള്‍. റോ ഡയറക്ടറായി അനില്‍കുമാര്‍ ധസ്മാനയും ഐബി ഡയറക്ടറായി രാജിവ് ജയിനുമാണ് നിയമിതരായത്.

ബലൂചിസ്താന്‍, തീവ്രവാദ തിരിച്ചടികള്‍, ഇസ്ലാമിക് വിഷയങ്ങള്‍ എന്നിവയില്‍ വിദഗ്ധലനാണ് 1981 മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഓഫീസറായ അനില്‍കുമാര്‍ ധസ്മാന്‍. ഇന്ത്യ പാക് ബന്ധത്തില്‍ ബലൂചിസ്താന്‍ വിഷയമായ സമയത്തു തന്നെയാണ് അനികുമാര്‍ ധസ്മാന്റെ നിയമനവും. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ നിലിവിലെ റോ തലവനായ രജീന്ദര്‍ ഖന്നക്ക് ചേര്‍ന്ന പിന്‍ഗാമി തന്നെയാണ് ധസ്മാന.

പുതിയ ഐബി ഡയറക്ടര്‍ രാജിവ് ജയിന്‍ കശ്മീര്‍ വിഷയങ്ങളില്‍ സമര്‍ഥനാണ്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന രാജിവ് ജയിന്‍ ജനുവരി ഒന്നിന് ഐബി ഡയറക്ടറായി ചുമതലയേല്‍ക്കും. ദിനേശ്വര്‍ ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനാകുന്നത്.

കശ്മീരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന അവസരത്തില്‍ ഏറെ ഉചിതമായ തീരുമാനമാണ് രാജിവ് ജയിന്റെ നിയമനം. ഐബിയുടെ കശ്മീര്‍ ഡസ്‌കില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് കശ്മീരിനേക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രസിഡന്റിന്റെ പോലീസ് മെഡല്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ദില്ലിയിലും അഹമ്മദാബാദിലും ഐബി മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Newly appointed IB and RAW chiefs are experts in Kashmir and Baluchistan. Anilkumar Dasmana appointed as the chief of RAW and Rajiv Jain as the chief of IB.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X