ആദായ നികുതി സ്ലാബ് മാറ്റം; പുതിയ ഘടന തിരഞ്ഞെടുത്താല്‍ നഷ്ടമാകുന്നത് ഈ ഇളവുകള്‍
ദില്ലി: കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും നികുതി ദായകര്‍ക്ക് പ്രതീക്ഷിക്കുന്ന ആശ്വാസം ലഭിച്ചേക്കില്ല. പുതിയ നിരക്കുകള്‍ ഇളവുകള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ്.കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ഇളവുകള്‍ ലഭിക്കുകയുമില്ല. 30 കിഴിവുകള്‍ തുടരും.

ഒന്നുകില്‍ പഴയ നികുതി ഘടനയില്‍ തുടരാം. അല്ലേങ്കില് പഴയ ഘടനയിലേക്ക് മാറാം എന്നാണ് ബജറ്റിലെ പുതിയ നിര്‍ദ്ദേശം. പുതിയ ഘടനയിലേക്ക് മാറിയാല്‍ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതാരു നികുതിയും നല്‍കേണ്ടതില്ല. അതേസമയം പുതിയ നിരക്കുകള്‍ പിന്തുടരുന്നവര്‍ക്ക് ഈ താഴെ പറയുന്ന ഇളവുകള്‍ നഷ്ടമാകും.
നാല് വര്‍ഷത്തിനിടെ രണ്ട് തവണ ലഭിയ്ക്കുന്ന യാത്ര അലവന്‍സ് ഇളവ് നഷ്ടമാകും.
ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന ഹൗസ് റെന്റ് അലവന്‍സ്.
ശമ്പളക്കാർക്ക് നിലവിൽ ലഭിക്കുന്ന 50,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷന്.
സെക്ഷൻ 16 പ്രകാരമുള്ള വിനോദ അലവൻസ്, തൊഴിൽ / പ്രൊഫഷണൽ നികുതി എന്നിവയ്ക്കുള്ള കിഴിവ്.
ഭവന വായ്പാ പലിശ,കുടുംബ പെൻഷനിൽനിന്ന് അനുവദിച്ചിരുന്ന 15,000 രൂപ വരെ കിഴിവ്.
സെക്ഷൻ 80 സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികൾക്കുള്ള സ്കൂൾ ട്യൂഷൻ ഫീസ്, വിവിധ നിർദ്ദിഷ്ട നിക്ഷേപങ്ങളായ ഇഎല്‍എസ്എസ്, എന്‍പിഎസ്, പിപിഎഫ്, 80 ഡി പ്രകാരമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ നഷ്ടമാകും.
സെക്ഷൻ 80 ഡി പ്രകാരം മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനായി ക്ലെയിം ചെയ്യുന്ന കിഴിവുകള്‍ നഷ്ടമാകും.
ഭിന്നശേഷികാര്‍ക്കുള്ള ഇളവുകള്‍, വിദ്യാഭ്യാസ വായ്പ പലിശ, ചാരിറ്റി ഫണ്ട് നല്കുന്നവര്ക്കുള്ള ഇളവുകളും നഷ്ടമാകും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications