കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി സ്ലാബ് മാറ്റം; പുതിയ ഘടന തിരഞ്ഞെടുത്താല്‍ നഷ്ടമാകുന്നത് ഈ ഇളവുകള്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും നികുതി ദായകര്‍ക്ക് പ്രതീക്ഷിക്കുന്ന ആശ്വാസം ലഭിച്ചേക്കില്ല. പുതിയ നിരക്കുകള്‍ ഇളവുകള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ്.കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ഇളവുകള്‍ ലഭിക്കുകയുമില്ല. 30 കിഴിവുകള്‍ തുടരും.

taxes-15

ഒന്നുകില്‍ പഴയ നികുതി ഘടനയില്‍ തുടരാം. അല്ലേങ്കില്‍ പഴയ ഘടനയിലേക്ക് മാറാം എന്നാണ് ബജറ്റിലെ പുതിയ നിര്‍ദ്ദേശം. പുതിയ ഘടനയിലേക്ക് മാറിയാല്‍ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതാരു നികുതിയും നല്‍കേണ്ടതില്ല. അതേസമയം പുതിയ നിരക്കുകള്‍ പിന്‍തുടരുന്നവര്‍ക്ക് ഈ താഴെ പറയുന്ന ഇളവുകള്‍ നഷ്ടമാകും.

നാല് വര്‍ഷത്തിനിടെ രണ്ട് തവണ ലഭിയ്ക്കുന്ന യാത്ര അലവന്‍സ് ഇളവ് നഷ്ടമാകും.

ശമ്പളത്തിന്‍റെ ഭാഗമായി ലഭിക്കുന്ന ഹൗസ് റെന്‍റ് അലവന്‍സ്.

ശമ്പളക്കാർക്ക്‌ നിലവിൽ ലഭിക്കുന്ന 50,000 രൂപ സ്‌റ്റാൻഡേർഡ്‌ ഡിഡക്ഷന്‍.

സെക്ഷൻ 16 പ്രകാരമുള്ള വിനോദ അലവൻസ്, തൊഴിൽ / പ്രൊഫഷണൽ നികുതി എന്നിവയ്ക്കുള്ള കിഴിവ്.

ഭവന വായ്പാ പലിശ,കുടുംബ പെൻഷനിൽനിന്ന്‌ അനുവദിച്ചിരുന്ന 15,000 രൂപ വരെ കിഴിവ്.

സെക്ഷൻ 80 സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികൾക്കുള്ള സ്കൂൾ ട്യൂഷൻ ഫീസ്, വിവിധ നിർദ്ദിഷ്ട നിക്ഷേപങ്ങളായ ഇഎല്‍എസ്എസ്, എന്‍പിഎസ്, പിപിഎഫ്, 80 ഡി പ്രകാരമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ നഷ്ടമാകും.

സെക്ഷൻ 80 ഡി പ്രകാരം മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനായി ക്ലെയിം ചെയ്യുന്ന കിഴിവുകള്‍ നഷ്ടമാകും.

ഭിന്നശേഷികാര്‍ക്കുള്ള ഇളവുകള്‍, വിദ്യാഭ്യാസ വായ്പ പലിശ, ചാരിറ്റി ഫണ്ട് നല്‍കുന്നവര്‍ക്കുള്ള ഇളവുകളും നഷ്ടമാകും.

'മിസ്റ്റർ സെൻകുമാർ, പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം''മിസ്റ്റർ സെൻകുമാർ, പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം'

കേരള ബജറ്റ് 2020: ചരക്കുസേവന നികുതി വെട്ടിപ്പു തടയാൻ നടപടി, ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നൽകും?കേരള ബജറ്റ് 2020: ചരക്കുസേവന നികുതി വെട്ടിപ്പു തടയാൻ നടപടി, ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നൽകും?

'സത്യാവസ്ഥ അറിയുന്ന കളക്ടര്‍ മൗനം പാലിക്കുന്നത് അപലപനീയമാണ്', വൈറല്‍ കുറിപ്പ്'സത്യാവസ്ഥ അറിയുന്ന കളക്ടര്‍ മൗനം പാലിക്കുന്നത് അപലപനീയമാണ്', വൈറല്‍ കുറിപ്പ്

English summary
New income tax regime will take away these exemptions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X