ഇത് നവഭാരതത്തിന്റെ ഉദയം!! തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മോദി പറയുന്നു!
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ തിരഞ്ഞെടുപ്പ് ഫലങ്ങളെ നവഭാരതത്തിന്റെ ഉദയമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ തിരഞ്ഞെടുപ്പ് ഫലങ്ങളെ നവഭാരതത്തിന്റെ ഉദയമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് മോദി ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്.
125 കോടി ജനങ്ങളുടെ ശക്തിയും കഴിവും കൈമുതലാക്കി ഇതാ പുതിയൊരു ഭാരതം ഉദയം ചെയ്തിരിക്കുന്നു. ഈ ഇന്ത്യ വികസനത്തിനായി നില കൊള്ളുന്നു. എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പുതിയൊരിന്ത്യ കെട്ടിപ്പടുക്കുന്നതിന് ജനങ്ങള്‍ സത്യം ചെയ്യണമെന്നും നരേന്ദ്രമോദി ആപ്പിനോട് സന്നദ്ധത അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2022ല്‍ ഇന്ത്യ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും അംബേദ്കറിന്റെയും പേര് അഭിമാനത്തിലെത്തിക്കുമെന്നും മോദി പറഞ്ഞു.
ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും മികച്ച വിജയമാണ് ബിജെപി നേടിയത്. ഉത്തര്‍പ്രദേശില്‍ 403 സീറ്റില്‍ 324ലും ബിജെപി സഖ്യം വിജയിച്ചു. ഉത്തരാഖണ്ഡില്‍ 70ല്‍ 56 സീറ്റും ബിജെപി നേടിയിരുന്നു. ഈ വിജയത്തെ കുറിച്ച് വിശേഷിപ്പിച്ചു കൊണ്ടാണ് മോദിയുടെ ട്വീറ്റ്.












Click it and Unblock the Notifications