പുതിയ ഐടി നിയമം ജനങ്ങളെ ശാക്തീകരിക്കാന്‍: യുഎന്‍ വിമര്‍ശത്തിന് മറുപടിയുമായി ഇന്ത്യ
ദില്ലി: പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട യുഎന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ സാധാരണക്കാരെ ശാക്തീകരിക്കാനെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി യുഎന്നിലെ ഇന്ത്യന്‍ മിഷനാണ് മറുപടി നല്‍കിയത്.
പൊതു ജനങ്ങള്‍ ഉള്‍പ്പടെ വിവിധ തലത്തിലുള്ള ആളുകളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പുതിയ നിയമങ്ങള്‍ രൂപീകരിച്ചത്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ നിയമം. അവരെ ശക്തിപ്പെടുത്തണം. സമൂഹ്യമാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും അവരുടെ പരാതികളും പ്രശ്നങ്ങളും പങ്കുവെക്കാനും പരിഹരിക്കപ്പെടാനും ഒരു വേദി ആവശ്യമാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരരെ റിക്രൂട്ട് ചെയ്യുക, അശ്ലീല ഉള്ളടക്കങ്ങളുടെ പ്രചാരണം, സാമ്പത്തിക തട്ടിപ്പ്, കലാപത്തിനുള്ള ആഹ്വാനം എന്നിവ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വര്‍ധിക്കുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകളും പരാതികളും ലഭിച്ചിരുന്നു. ആരുടേയും സ്വകാര്യതയെ ഇത് ഹനിക്കുന്നില്ല. ആദ്യമായി വിവരം കൈമാറിയ ആളുടെ വിവരങ്ങൾ അന്വേഷിക്കുന്നതിലൂടെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പുതിയ ഐടി നിയമം ആവശ്യപ്പെടുന്നുള്ളുവെന്നും ഇന്ത്യ യുഎന്നിനോട് വ്യക്തമാക്കി.
Recommended Video
പുതിയ ഐടി നിയമങ്ങളെ വിമര്‍ശിച്ച് യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ അയച്ച കത്തിനാണ് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങള്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ച് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്‌സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്സ് ആയിരുന്നു കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്.












Click it and Unblock the Notifications