'രാജ്യത്തെ നിയമമാണ് ഏറ്റവും പ്രധാനം', സ്ഥാനമേറ്റയുടൻ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രി
ദില്ലി: സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി പുതിയ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ നിയമമാണ് ഏറ്റവും പ്രധാനമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ആ നിയമം പിന്തുടരണമെന്നും ഐടി വകുപ്പ് മന്ത്രി പറഞ്ഞു.
പുതിയ ഐടി നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സമീപകാലത്തായി ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ശീതസമരം നടന്ന് കൊണ്ടിരിക്കെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പ്രസിദ്ധീകരിക്കുന്ന ഉളളടക്കത്തിന് സമൂഹ മാധ്യമങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതാണ് പുതിയ ഐടി നിയമങ്ങള്‍.

ചീഫ് കംപ്ലയന്‍സ് ഓഫീസറേയും റസിഡണ്ട് ഗ്രീവന്‍സ് ഓഫീസറേയും നിയമിക്കണം എന്നതടക്കമുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. പുതിയ ഐടി ചട്ടം പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകണം എന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാരനായ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതിന് വേണ്ടി 8 ആഴ്ചത്തെ സമയം ആണ് ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ഐടി നിയമം അനുസരിച്ചുളള മാറ്റങ്ങള്‍ നടപ്പിലാക്കാനും വിവരങ്ങള്‍ കൈമാറാനും ട്വിറ്റര്‍ അടക്കമുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ സമയം അവസാനിച്ചിട്ടും ട്വിറ്റര്‍ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറായിരുന്നില്ല. അതിനായി എത്ര സമയമാണ് ട്വിറ്ററിന് വേണ്ടി വരികയെന്ന് ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് രേഖ പിള്ളൈ ചോദിച്ചു. തോന്നുന്നത്ര സമയം എടുക്കാം എന്നാണ് ട്വിറ്റര്‍ കരുതുന്നത് എങ്കില്‍ അത് അനുവദിക്കാനാവില്ലെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്റര്‍ നേരത്തെ ധര്‍മേന്ദ്ര ചതുറിനെ ഗ്രിവിയന്‍സ് ഓഫീസറായി നിയമിച്ചിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications