കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കശ്മീരില്‍ 1.25 കോടി ജനങ്ങള്‍; ലഡാക്കില്‍ രണ്ടര ലക്ഷം, വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

Jammu

അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു; 8000 സൈനികരെ കൂടി വിന്യസിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു; 8000 സൈനികരെ കൂടി വിന്യസിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പുതിയ കശ്മീരിന്റെ വിസ്തീര്‍ണം 101387 ചതുരശ്ര കിലോമീറ്ററാണ്. 2011ലെ കണക്കെടുപ്പ് പ്രകാരം 12,541,302 ആണ് ജനസംഖ്യ. അതേസമയം, ലഡാക്കിന്റെ വിസ്തീര്‍ണം 59196 ചതുരശ്ര കിലോമീറ്ററാണ്. ജനസഖ്യ 2.74 ലക്ഷവും. ലഫ്. ജനറലിനെ വച്ച് കശ്മീര്‍ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ വിമര്‍ശിച്ചു. പ്യൂണിനേയോ ക്ലര്‍ക്കിനെയോ നിയമിച്ച ശേഷം ദില്ലിയിലിരുന്ന് കശ്മീരിനെ നിയന്ത്രിക്കാനാണ് നിങ്ങളുടെ ശ്രമമെന്ന് ആസാദ് പറഞ്ഞു.

Recommended Video

cmsvideo
കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു | Oneindia Malayalam

പുതിയ നിര്‍ദേശത്തോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും. വിഭജനത്തിന് പറയുന്ന ചില കാരണങ്ങള്‍ ഇങ്ങനെയാണ്. കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് വലിയ ഭൂപ്രദേശമാണ്. ഈ മേഖല പ്രത്യേക പ്രദേശമാക്കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണെന്നും അതാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അമിത് ഷാ വിശദീകരിച്ചു.

English summary
New Kashmir, Ladakh Population and Area here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X