Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ഇനി ജയില്‍: മക്കളെ പൂട്ടാന്‍ ബിഹാറിൽ പുതിയ നിയമം

ബിഹാര്‍ : മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ജയില്‍ . രക്ഷിതാക്കളുടെ തണലില്‍ വളര്‍ന്ന് വലുതായി പ്രാപ്തിയെത്തുമ്പോള്‍ , വാര്‍ദ്ധക്യത്തിലെത്തുന്ന അവരെ വലിച്ചെറിയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍ . മകനോ , മകളോ മാതാപിതാക്കളെ വേണ്ടരീതിയില്‍ സംരക്ഷിക്കുന്നില്ല എന്നുണ്ടെങ്കില്‍ അവരെ ജയിലില്‍ അടക്കാനുളള നിയമമാണ് ബിഹാര്‍ മന്ത്രിസഭ പാസാക്കിയിരിക്കുന്നത്.

ഐസിസ് വേട്ടയ്ക്ക് എന്‍ഐഎ; കോയമ്പത്തൂരില്‍ ഒരേ സമയം എഴിടത്ത് റെയ്ഡ്, കേരളത്തിന്റെ തുടര്‍ച്ച

മക്കള്‍ക്കെതിരെ വരുന്ന പരാതികള്‍ ശരിയെങ്കില്‍ ജാമ്യം കിട്ടാത്ത വകുപ്പാണ് പൊലീസ് ചുമത്തുക . ബിഹാര്‍ സാമീഹിക നീതി വകുപ്പാണ് ഇത്തരമൊരു ശുപാര്‍ശ്ശ സര്‍ക്കാരിനു മുമ്പാകെ വെച്ചത് . പിന്നീട് മന്ത്രിസഭ നിര്‍ദ്ദശം അംഗീകരിച്ചു .

elders-day-1

രാജ്യത്തുടനിളം, മക്കള്‍ മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണത കൂടുന്നത് മുന്നില്‍ക്കണ്ടുകൊണ്ടാണ് സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് . തമിഴ്‌നാട് സര്‍ക്കാരാണ് മുമ്പ് ഇത്തരത്തില്‍, മാതാപിതാക്കള്‍ക്ക സംരക്ഷണം നല്‍കുന്ന ബില്‍ അവതരിച്ചിച്ചത് .

വാര്‍ദ്ധക്യകാല സംരക്ഷണം ഇന്ത്യയിലും, അടുത്ത കാലത്തായി വലിയ സാമൂഹിക പ്രശ്‌നമായി വളരുകയാണ് . സ്വത്തും പണവും കൈപ്പറ്റി രക്ഷിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണതയാണ് കാണുന്നത് . കൂടിവരുന്ന വലിയൊരു സാമൂഹിക പ്രശ്‌നത്തിനുനേരെയുളള പ്രതികരണമാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+