കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം മാറും, ബാറുകളിലും മദ്യശാലകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയ്‌ക്കൊരുങ്ങുന്നു. പുതിയ മദ്യ നയത്തിന്റെ ഭാഗമായി വരുന്ന മദ്യശാലകളിലും ബാറുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ മുകേഷ്...

  • By Akhila
Google Oneindia Malayalam News

ഹൈദരബാദ്; പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയ്‌ക്കൊരുങ്ങുന്നു. പുതിയ മദ്യ നയത്തിന്റെ ഭാഗമായി വരുന്ന മദ്യശാലകളിലും ബാറുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ മുകേഷ് കുമാര്‍ മീണ പറഞ്ഞു. മദ്യ ശാലകളിലെയും ബാറുകളിലെയും മദ്യവില്‍പ്പന നിരീക്ഷിക്കാനാണിത്. ജൂലൈ മാസസത്തോടെയാണ് മദ്യ ശാലകളും ബാറുകളും കംപ്യൂട്ടറധിഷ്ടിതമാക്കുന്നത്.

നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ത്താന്‍ എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച 8,000 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവന്നു. റീട്ടെയില്‍ വിലയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയായിരുന്നു അത്.

liqueur-02

എന്നാല്‍ പുതിയ നിയമ പ്രകാരം അറസ്റ്റ് ചെയ്തവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നില്ല. പകരം നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിഴ നല്‍കുന്നതാണ് പുതിയ നിയമത്തില്‍. മൂന്ന് തവണയില്‍ അധികം അറസ്റ്റ് ചെയ്താല്‍ മദ്യശാലയുടെ ലൈസന്‍സ് കട്ട് ചെയ്യും. അനധികൃത മദ്യശാല നടത്തുന്നതിന്റെ ദോഷ വശങ്ങളെ കുറിച്ച് എല്ലാ മാസവും ബോധവത്കരണം നടത്തുണ്ടെന്നും മുകേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

English summary
New liquor policy from next fiscal: Excise commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X