Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; മൂന്ന് പാര്‍ട്ടികള്‍ക്കും 14 വീതം മന്ത്രിമാര്‍... സാധ്യത

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ എന്‍സിപിയും കോണ്‍ഗ്രസും ഭാഗമായാല്‍ എങ്ങനെയായിരിക്കണം പങ്കാളിത്തം എന്ന കാര്യത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ശിവസേനയ്ക്കായിരിക്കും മുഖ്യമന്ത്രി പദവി. രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിനും എന്‍സിപിക്കുമായിരിക്കും ഇത്. കൂടാതെ മൂന്ന് പാര്‍ട്ടികള്‍ക്കും 14 വീതം മന്ത്രിമാരുണ്ടാകും. പ്രധാന വകുപ്പുകള്‍ തുല്യമായി പങ്കുവയ്ക്കും.

Maha

ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഭാഗമാകാന്‍ എന്‍സിപി തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിലപാട്. നേരത്തെ ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചാരണം വന്നിരുന്നു. ഇതിനെ എന്‍സിപി എതിര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ദില്ലിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായ യോഗം നടക്കുകയാണ്. കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കും എന്‍സിപി നിലപാട് പരസ്യമാക്കുക.

എന്‍സിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും താജ് ഹോട്ടലില്‍ ചര്‍ച്ച നടത്തി. ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ശിവസേന ശ്രമം നടത്തിയിരുന്നു. ശിവസേന സര്‍ക്കാരില്‍ അംഗമാകണമെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പൊതുവികാരം. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്നതാണ് അവര്‍ പറയുന്ന ന്യായം. എന്നാല്‍ ദേശീയ തലത്തിലുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. വൈകാതെ കോണ്‍ഗ്രസ് തീരുമാനം അറിയിക്കും. അതിന് ശേഷമാകും ശിവസേന നേതൃത്വം മഹാരാഷ്ട്ര ഗവര്‍ണറെ കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+