കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ പുത്തന്‍ സംഘാംഗങ്ങള്‍ ഇവര്‍...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി തന്റെ മന്ത്രിസഭ വിപുലീകരിച്ചിരിക്കുന്നു. ദേശീയ നേതാക്കളെ മന്ത്രിമാരാക്കുക എന്നതിനപ്പുറം കഴിവുള്ള പ്രാദേശിക നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലേക്കെത്തിക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം.

മനോഹര്‍ പരിക്കറും, ജെപി നദ്ദയും, സുരേഷ് പ്രഭവും, ബിരേന്ദര്‍ സിങും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജീവ് പ്രതാപ് റൂഡിയും രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡും അടക്കം 21 പേരാണ് സത്യ പ്രതിജ്ഞ ചെയ്തത്. മോദിയുടെ സംഘാംഗങ്ങളെ പരിചയപ്പെടാം...

മനോഹര്‍ പരിക്കര്‍

മനോഹര്‍ പരിക്കര്‍

ഗോവ മുഖ്യമന്ത്രിയായിരുന്നു മനോഹര്‍ പരിക്കര്‍. മികച്ച പ്രതിഛായയുള്ള നേതാവാണ്.

സുരേഷ് പ്രഭു

സുരേഷ് പ്രഭു

ശിവസേനക്കാരനെങ്കിലും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് സുരേഷ് പ്രഭു. അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

ജെപി നദ്ദ

ജെപി നദ്ദ

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് നദ്ദ. ഹിമാചല്‍ പ്രദേശില്‍ മന്ത്രിയായിരുന്നു മുമ്പ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ബിരേന്ദര്‍ സിങ്

ബിരേന്ദര്‍ സിങ്

ഹരിയാനയില്‍ നിന്നുള്ള നേതാവാണ് ബിരേന്ദര്‍ സിങ്. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബിരേന്ദര്‍ ബിജെപിയിലെത്തുന്നത്.

ബന്ദാരു ദത്തത്രേയ

ബന്ദാരു ദത്തത്രേയ

ബിജെപിയുടെ തെലങ്കാന ഘടകത്തിന്റെ പ്രസിഡന്റാണ് ദത്തത്രേയ. സെക്കന്തരാബാദില്‍ നിന്നാണ് ഇദ്ദേഹം ലോക്‌സഭയില്‍ എത്തിയത്.

രാജീവ് പ്രതാപ് റൂഡി

രാജീവ് പ്രതാപ് റൂഡി

ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

മഹേഷ് ശര്‍മ

മഹേഷ് ശര്‍മ

ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഡോ മഹേഷ് ശർമ ലോകസഭയിലെത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന സമിതി അംഗമാണ്.

മുഖ്താര്‍ അബ്ബാസ് നഖ് വി

മുഖ്താര്‍ അബ്ബാസ് നഖ് വി

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു നഖ് വി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആണ്.

രാം കൃപാല്‍ യാദവ്

രാം കൃപാല്‍ യാദവ്

ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാംകൃപാല്‍ യാദവ്.

എച്പി ചൗധരി

എച്പി ചൗധരി

ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാംഗം. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് കൃഷിയും ബിസിനസുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല.

സന്‍വര്‍ ലാല്‍ ജാട്ട്

സന്‍വര്‍ ലാല്‍ ജാട്ട്

രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രാജസ്ഥാന്‍ മന്ത്രിസഭയില്‍ മുമ്പ് അംഗമായിരുന്നു.

മോഹന്‍ കുണ്ടരിയ

മോഹന്‍ കുണ്ടരിയ

ഗുജറാത്തില്‍ നിന്നുള്ള ലോകസഭാംഗം

ഗിരിരാജ് സിങ്

ഗിരിരാജ് സിങ്

ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും എന്ന വിവാദ പ്രസ്താവന ഇദ്ദേഹത്തിന്റേതായിരുന്നു.

ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍

ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍

കല്‍ക്കരി കുംഭകോണത്തില്‍ നിര്‍ണായ ഇടപെടലുകള്‍ നടത്തി ശ്രദ്ധ നേടിയ നേതാവാണ് ഹന്‍സ് രാജ്

രാംശങ്കര്‍ കതാരിയ

രാംശങ്കര്‍ കതാരിയ

കോളേജ് അധ്യാപകനായിരുന്ന രാം ശങ്കര്‍. ആഗ്രയില്‍ നിന്നുള്ള ലോകസഭാംഗമാണ്.

വൈഎസ് ചൗധരി

വൈഎസ് ചൗധരി

തെലുങ്ക് ദേശം പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ് ചൗധരി.

ജയന്ത് സിന്‍ഹ

ജയന്ത് സിന്‍ഹ

ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ രീതികളില്‍ പേരെടുത്ത ആളാണ് ജയന്ത് സിന്‍ഹ. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അംഗം.

രാജ്യവര്‍ധന്‍ സിങ് റാഥോഡ്

രാജ്യവര്‍ധന്‍ സിങ് റാഥോഡ്

ഷൂട്ടിങ് താരവും മുന്‍ സൈനികനും ആണ് റാഥോഡ്. ഇന്ത്യക്ക് വേണ്ടി ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ട്.

ബാബുല്‍ സുപ്രിയോ

ബാബുല്‍ സുപ്രിയോ

പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗം. രാഷ്ട്രീയക്കാരന്‍ എന്നതിലപ്പുറം അറിയപ്പെടുന്ന സിനിമ പിന്നണി ഗായകനാണ് ഇദ്ദേഹം.

സാധ്വി നിരഞ്ജന്‍ ജ്യോതി

സാധ്വി നിരഞ്ജന്‍ ജ്യോതി

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ലോകസഭാംഗം. ഉത്തര്‍പ്രദേശ് നിയമസഭയിലും അംഗമായിരുന്നു.

വിജയ് സമ്പ്‌ല

വിജയ് സമ്പ്‌ല

പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗള്‍ഫില്‍ പ്ലംബറായി ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം.

English summary
New members of Narendra Modi's cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X