കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ നിയമനത്തിലും രാഹുല്‍ ഇടപെടും.... സത്യസന്ധരെ മാത്രം മതിയെന്ന് നിര്‍ദേശം

Google Oneindia Malayalam News

Recommended Video

cmsvideo
രണ്ടും കല്പിച്ച് രാഹുൽ ഗാന്ധി | #RahulGandhi New Policy | Oneindia Malayalam

ദില്ലി: മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതിന്റെ പ്രതിസന്ധി തീരും മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ രൂപീകരണം രാഹുല്‍ ഗാന്ധിക്ക് തലവേദനയാവുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് നിര്‍ദേശം സ്വീകരിച്ചാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. അതേസമയം മൂന്ന് മുഖ്യമന്ത്രിമാരെയും രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബിജെപി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ മികച്ച ഭരണം കാഴ്ച്ച വെച്ചാല്‍ മാത്രമേ പിടിച്ച് നില്‍ക്കാനാവൂ എന്നാണ് രാഹുലിന്റെ ടീം അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. അഴിമതി ഇല്ലാത്ത ഭരണത്തിനായാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിജെപി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം കോണ്‍ഗ്രസ് 60 കൊല്ലം രാജ്യത്തെ കൊള്ളയടിച്ചു എന്നാണ്. ഈ പേരുദോഷം മായ്ക്കാനാണ് രാഹുലിന്റെ ശ്രമം. അത് 2019ല്‍ അത്യാവശ്യവുമാണ്.

മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍

മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള തീരുമാനത്തിനായി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതില്‍ കമല്‍നാഥും അശോക് ഗെലോട്ടുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞിട്ടുണ്ട്. സച്ചിന്‍ പൈലറ്റും, ജോതിരാദിത്യ സിന്ധ്യയും രാഹുലിന്റെ വസതിയിലെത്തിയിട്ടുണ്ട്. ഡിസംബര്‍ 24നാണ് മന്ത്രിസഭാ രൂപീകരണം നടക്കുക. പക്ഷേ കൃത്യമായ നിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കണം മന്ത്രിമാരെ നിയമിക്കുന്നതെന്നാണ് രാഹുല്‍ ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

കടുത്ത തീരുമാനം

കടുത്ത തീരുമാനം

മന്ത്രിമാരുടെ കാര്യത്തില്‍ ഉഴപ്പന്‍ നയം വേണ്ടെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. ഏറ്റവും എളുപ്പത്തില്‍ അവരെ തിരഞ്ഞെടുക്കുന്ന രീതി വേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ മന്ത്രി സ്ഥാനം നല്‍കാന്‍ പാടുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്നും രാഹുല്‍ മൂന്ന് മുഖ്യമന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായവരെ മാത്രം മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് നിര്‍ദേശം.

കമല്‍നാഥിന്റെ പട്ടിക മടക്കി

കമല്‍നാഥിന്റെ പട്ടിക മടക്കി

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാഹുല്‍ ഗാന്ധിക്ക് അയച്ച പട്ടിക മടക്കിയിരിക്കുകയാണ്. രാഹുലിന് ഈ പട്ടികയില്‍ തൃപ്തിയില്ല. പലരും പ്രതിച്ഛായ മങ്ങിയവരാണെന്ന് രാഹുല്‍ പറയുന്നു. ഇവരുടെ ബാക്ക് ഗ്രൗണ്ട് പരിശോധിച്ചപ്പോഴും മന്ത്രിമാരാകാന്‍ യോഗ്യതയില്ലാത്തവരാണെന്ന് തിരിച്ചറിയുകയായിര ുന്നു. മുഖ്യമന്ത്രി അയച്ച പട്ടിക അതേപടി അംഗീകരിക്കുന്ന ഹൈക്കമാന്‍ഡ് രീതി ഇനിയുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു. കൃത്യമായ യോഗ്യതയില്ലെങ്കില്‍ പട്ടിക മടക്കുമെന്ന് തന്നെ രാഹുല്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന നേതൃത്വങ്ങളുടെ യോഗം

സംസ്ഥാന നേതൃത്വങ്ങളുടെ യോഗം

എല്ലാ സംസ്ഥാന നേതൃത്വങ്ങളുടെയും അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രാഹുല്‍. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് ഇവരുടെ കൂടെ നിര്‍ദേശം പരിഗണിച്ചായിരിക്കും. ജനറല്‍ സെക്രട്ടറിമാരോടും സെക്രട്ടറിമാരോടും യോഗത്തിനെത്താനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും രാഹുല്‍ ഉറപ്പിക്കുന്നു. ഒന്നിലധികം തവണ വിജയിച്ച എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മാത്രം 20 മന്ത്രിമാരുണ്ടാവും.

പ്രതിച്ഛായ പ്രധാനം

പ്രതിച്ഛായ പ്രധാനം

2014ല്‍ ബിജെപിയോട് തോറ്റതിന് ശേഷം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വല്ലാതെ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് തോറ്റത് അഴിമതി പാര്‍ട്ടിയെന്ന പേരുദോഷത്തിലായിരുന്നു. ടുജി അഴിമതിയെ പോലുള്ള കാര്യങ്ങള്‍ പറഞ്ഞ് മോദി യുപിഎ സര്‍ക്കാരിനെ പരമാവധി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഏറ്റവും മികച്ച ഭരണം കാഴ്ച്ച വെച്ച് പ്രതിച്ഛായ തിരിച്ച് പിടിക്കാനാണ് രാഹുലിന്റെ നീക്കം. സംസ്ഥാന ഭരണം തനിക്ക് മികച്ച നേതാവെന്ന പരിവേഷവും നല്‍കുമെന്ന് രാഹുല്‍ കണക്ക് കൂട്ടുന്നു.

മോദിയെ വീഴ്ത്തണം

മോദിയെ വീഴ്ത്തണം

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭരണം മെച്ചപ്പെട്ടാല്‍ ബിജെപി വീഴ്ത്താനുള്ള തുറുപ്പുചീട്ട് കോണ്‍ഗ്രസിന് ലഭിക്കും. ഇതോടെ മോദിയെ എളുപ്പത്തില്‍ നേരിടാനും രാഹുലിന് സാധിക്കും. ഇപ്പോള്‍ തന്നെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയതിലൂടെ മോദിയെ ഞെട്ടിച്ചിരിക്കുകയാണ് രാഹുല്‍. ബിജെപിയില്‍ എല്ലാ തീരുമാനങ്ങളും മോദിയില്‍ നിക്ഷിപ്തമായത് പോലെ കോണ്‍ഗ്രസില്‍ എല്ലാ തീരുമാനവും തന്നിലേക്ക് വരണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഇതുവഴി ആശ്രിതരുടെ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ ചീത്തപ്പേര് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് രാഹുല്‍ വിലയിരുത്തുന്നത്.

എന്തുകൊണ്ട് വൈകുന്നു

എന്തുകൊണ്ട് വൈകുന്നു

മന്ത്രിസഭാ രൂപീകരണം എന്തുകൊണ്ട് വൈകുന്നു എന്നാണ് സഖ്യകക്ഷികള്‍ ചോദിക്കുന്നത്. എന്നാല്‍ ഓരോ പേരും കൃത്യമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് രാഹുല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ തയ്യാറാക്കിയ ടീമിന്റെ സേവനവും ഇക്കാര്യത്തിലുണ്ട്. പല നേതാക്കളെയും കുറിച്ചുള്ള പൊതുജനാഭിപ്രായവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. രാഹുല്‍ ഇതും കൂടി പരിശോധിച്ചാണ് മന്ത്രിസ്ഥാനം നല്‍കുന്നത്. ശക്തി ആപ്പിന്റെ സേവനവും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്.

രാഹുലിന്റെ രാഷ്ട്രീയതന്ത്രം 100 ശതമാനം വിജയം; രഹസ്യം ഇതാണ്... പൂജ്യത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക്!രാഹുലിന്റെ രാഷ്ട്രീയതന്ത്രം 100 ശതമാനം വിജയം; രഹസ്യം ഇതാണ്... പൂജ്യത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക്!

കോണ്‍ഗ്രസിന് പുതിയ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം... പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി!!കോണ്‍ഗ്രസിന് പുതിയ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ടീം... പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി!!

English summary
new ministers have to pass test of scrutiny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X