കേന്ദ്രമന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ഇവരാണ്
കേന്ദ്ര മന്ത്രിസഭയില്‍ പുതിയതായി ഇടം നേടിയ 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത വര്‍ഷം തെരഞ്ഞെടുര്രി നടക്കുന്ന ഉത്തര്‍ പ്രദേശിനാണ് ഏറ്റവുംകൂടുതല്‍ മന്ത്രിമാരെ കിട്ടിയിരിക്കുന്നത്. 19 മന്ത്രിമാരില്‍ രണ്ട് വനിതാ മന്ത്രി ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ ജാതിമത പാര്‍ട്ടി അനുഭാവം കാണിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ദളിത് പ്രീണന നയം മന്ത്രിമാരെ തെരഞ്ഞെടുത്തതില്‍ വ്യക്തമാണെന്നും പൊതു അഭിപ്രായം ഉയരുന്നുണ്ട്.
നേരത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന പ്രകാശ് ജാവേദ്ക്കറിന് ക്യാബിനറ്റ് പദവി നല്‍കി. ബിജെപി എംപിമാരായ മഹേന്ദ്രനാഥ് പാണ്ഡേ, കൃഷ്ണ രാജ്, അനുപ്രിയ പട്ടേല്‍(ഉത്തര്‍പ്രദേശ്), രാജ്യസഭാഗംമായ വിജയ് ഗോയല്‍, അര്‍ജ്ജുന്‍ റാം മെഗ്വാള്‍, സി ആര്‍ ചൗധരി, പിപി ചൗധരി, എംജെ അക്ബര്‍, ഫഗ്ഗം സിങ് കുലസ്‌തെ, അനില്‍ മാധവ്.
രാജ്യസഭാ എംപി മന്‍സുഖ് എല്‍ മാണ്ഡവിയ, പുരുഷോത്തം രുപാല, ജസ്വത്ത് സിങ് ഭാഭോര്‍(ഗുജറാത്ത്), രാം ദാസ് അതാവലെ, സുഭാഷ് ഭാമര്‍( മഹാരാഷ്ട്ര), എസ് എസ് അലുവാലിയ( പശ്ചിമബംഗാള്‍) അജയ് താംത( ഉത്തരാഖണ്ഡ്), രാജന്‍ ഗോഹന്‍( അസ്സം) എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാര്‍.

മഹേന്ദനാഥ് പാണ്ഡേ- ഉത്തര്‍ പ്രദേശ് ബിജെപി എംപി. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാണ്ഡുലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ബിരുദാനന്തര ബിരുദ്ധവും , ഹിന്ദിയല്‍ പിച്ച്ഡിയും ജേര്‍ണലിസത്തില്‍ ബിരുദ്ധാനന്തര ബിരുദ്ധവും കരസ്ഥമാക്കിയ വ്യക്തിയാണ്.

കൃഷ്ണരാജ്- കേന്ദ്രമന്ത്രിസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതാ മന്ത്രിമാരില്‍ ഒരാളാണ് കൃഷ്ണരാജ്. ബിജെപി എംപിയായിരുന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അനുപ്രിയ പട്ടേല്‍- ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള എംപിയാണ് അനുപ്രിയ. 2012ലെ തിരെഞ്ഞെടുപ്പില്‍ റൊഹാനിയ നിയമസഭാമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 201ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. ഉത്തര്‍പ്രദേശിലെ കുംറി വിഭാഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ബിജെപി അപ്‌ന ദളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചത്.

വിജയ് ഗോയല്‍- രാജസ്ഥാനിലെ രാജ്യസഭാംഗമാണ് വിജയ് ഗോയല്‍. 11,12,13 ലോകസഭകളില്‍ എംപിയായിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി, പാര്‍ലമെന്റി കാര്യവകുപ്പ്, സ്‌പോര്‍ട്ട് എന്നിവയില്‍ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

അര്‍ജ്ജുന്‍ റാം മെഗ്വാള്‍- രാജസ്ഥാനിലെ ബിജെപി എംപിയും ചീഫ് വിപ്പുമായിരുന്നു. 2013 ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ വാഹനം യാത്രക്കായി ഉപയോഗിക്കാതെ സൈക്കിള്‍ റിക്ഷയാണ് യാത്രക്കായി ഉപയോഗിക്കുന്നത്.

സി ആര്‍ ചൗധരി-രാജസ്ഥാന്‍ ബിജെപി എംപിയായിരുന്നു.

പിപി ചൗധരി-രാജസ്ഥാന്‍ ബിജെപി എംപിയായിരുന്നു. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സനാണ്.

എംജെ അക്ബര്‍- മധ്യപ്രദേശിലെ രാജ്യസഭാംഗവും പത്രപ്രവര്‍ത്തക്കനുമാണ്. പ്രമുഖ മാധ്യമങ്ങളില്‍ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. നിരവധി കൃതികളും പുറത്തിറക്കിയിട്ടുണ്ട്.

ഫഗ്ഗം സിങ് കുലസ്‌തെ- മധ്യപ്രദേശിലെ ബിജെപി എംപിയാണ്.

അനില്‍ മാധവ് ദാവെ- മധ്യപ്രദേശിലെ ബിജെപി എംപിയാണ്.

മന്‍സുഖ് എല്‍ മാണ്ഡവിയ- ഗുജറാത്തിലെ ബിജെപി എംപിയാണ്.

പുരുഷോത്തം രുപാല- ഗുജറാത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റാണ്.ബിഎസ് സി ബിരുദ്ധതാരിയും ബിഎഡും നേടിയിട്ടുണ്ട്.

ജസ്വന്ത് സിങ് ഭാഭോര്‍- ഗുജറാത്തിലെ ദാഹോദ് എംപിയാണ്. കര്‍ഷകനും സോഷ്യല്‍ വര്‍ക്കറുമായിരുന്നു.

രാം ദാസ് അതാവലെ- മഹാരാഷ്ട്രയിലെ ആര്‍പിഐ നേതാവാണ്. ദളിത് വിഭാഗത്തിലെ നേതാവാണ്.

സുഭാഷ് ഭാമര്‍- മഹാരാഷ്ട്രയിലെ ത്സുലെയില്‍ നിന്നാണ് എംപിയായി തെരഞ്ഞടുക്കപ്പെട്ടത്.

എസ് എസ് അലുവാലിയ- പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. ബിജെപിയുടെ നാഷണല്‍ വൈസ് പ്രസിഡന്റാണ്. 1986 ല്‍ ബീഹാറിലെ എംപിയായിരുന്നു. നഗരവികസനം, പാര്‍ലമെന്ററി കാര്യം എന്നിവയില്‍ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

അജയ് താംത- ഉത്തരാഖണ്ഡിലെ അല്‍മോറയിലെ എംപിയാണ്.

രമേഷ് ജഗാജിനാഗി- കര്‍ണാടകയിലെ ബിജാപൂര്‍ എംപിയാണ്.

രാജന്‍ ഗോഹന്‍- അസ്സമില്‍ നിന്നുള്ള എംപിയാണ് രാജന്‍ ഗോഹന്‍.













Click it and Unblock the Notifications