കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ദേശീയ വിദ്യാഭ്യാസ നയം പുതിയ ഇന്ത്യക്ക് തുടക്കമിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!!

Google Oneindia Malayalam News

ദില്ലി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സാധ്യതകള്‍ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നയം എങ്ങനെ ചിന്തിക്കണമെന്ന് യുവതലമുറയെ പഠിപ്പിക്കുന്നതാണ്. മുമ്പ് എന്താണ് ചിന്തിക്കേണ്ടതെന്നായിരുന്നു പഠിപ്പിച്ചിരുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ അത് മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യഭ്യാസ നയം 21ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യക്ക് തുടക്കമിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഉന്നത വിഭ്യാഭ്യാസത്തിലെ മാറ്റങ്ങള്‍ എന്ന കോണ്‍ക്ലേവിലാണ് സംസാരിക്കുകയായിരുന്നു മോദി.

1

പുതിയ കാലത്ത് ഇന്ത്യയും മാറേണ്ടതുണ്ട്. പുതിയൊരു ആഗോള സാഹചര്യമാണ് വന്നിരിക്കുന്നത്. വിദ്യാഭ്യാസ നയം അതിന് അനുസരിച്ച് ഇന്ത്യയും മാറ്റേണ്ടത് അത്യാവശ്യമാണ്. സ്‌കൂള്‍ കരിക്കുലം 10 പ്ലസ്ടു തലത്തിലേക്ക് മാറ്റുന്നത് ഈ ദിശയിലേക്ക് നമ്മള്‍ മാറുന്നത് പ്രകടമാക്കുന്നു. അടുത്ത കാലത്തൊന്നും നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ വന്നിരുന്നില്ല. അതുകൊണ്ട് ആകാംക്ഷയും ഭാവനയും മുഖ്യധാരയിലേക്ക് തള്ളിക്കയറിയിരുന്നില്ല.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam

അത് ഇന്ത്യക്കാരെ പല തരത്തില്‍ പിന്നോട്ടാണ് നയിച്ചത്. താല്‍പര്യം, നൈപുണികത, ആവശ്യകത എന്നിവ ചേര്‍ന്നുള്ള കാര്യങ്ങളാണ് നമുക്ക് വേണ്ടത്. വിമര്‍ശനാത്മകമായ ചിന്തകളും നൂതനമായ ചിന്തകളും യുവാക്കളില്‍ വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിക്കണം. വിജ്ഞാന്വേഷണം, വിദ്യഭ്യാസത്തിനുള്ള അടങ്ങാത്ത ആഗ്രഹം എന്നിവ ഉണ്ടെങ്കില്‍ ഇതെല്ലാം ഓരോ ഇന്ത്യക്കാരനും നേടിയെടുക്കാം. ഓരോ രാജ്യവും വിദ്യാഭ്യാസത്തെ ദേശീയ താല്‍പര്യമായി കണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം, ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളെ ഒരുക്കിയെടുക്കുകയാണ്. ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം അതിന് സജ്ജമാണ്. ഭാവിലെ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് വര്‍ഷമായുള്ള സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ നയം രൂപപ്പെടുത്തിയത്. ലക്ഷക്കണക്കിന് നിര്‍ദേശങ്ങള്‍ വന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
new national educational policy will help youth to face challenges says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X