ചുമതലയേറ്റെടുത്ത നാവിക മേധാവിയുടെ ആദ്യ ഉത്തരവ് വിഐപി സംസ്കാരത്തിനെതിരെ... കീഴ് ജീവനക്കാരെ പാദസേവകരായി കാണരുത്, എല്ലാവർക്കും ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും, വ്യത്യസ്ത നിർദേശങ്ങളുമായി അഡ്മിറല്‍ കരംബിര്‍ സിങ്!!
ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ പുതിയ തലവനായി ചുമതലയേറ്റ അഡ്മിറല്‍ കരംബിര്‍ സിങ് സേനയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി. 26 നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവിലാണ് വിഐപി സംസ്കാരത്തെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നത്. സേനയിലെ കീഴ് ജീവനക്കാരെ പാദസേവകരായി കാണരുതെന്നും ഉയര്‍ന്ന ജീവനക്കാര്‍ അവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെടുന്നു.
സേനയില്‍ ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ് 26 ഇന നിര്‍ദ്ദേശങ്ങള്‍. റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. സൈനികര്‍ ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേപോലെ എല്ലാവര്ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങള്‍ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവിലുണ്ട്. നാവികസേന കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ഓഫീസര്‍മാര്‍ എത്തുമ്പോള്‍ അനാവശ്യമായി ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.
നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതിന് പിന്നാലെയാണ് വിശാഖപട്ടണം കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്ന കരംബീര്‍ സിങ് മെയ് 31-ന് സ്ഥാനമേറ്റെടുത്തത്. നാവികസേനയില്‍ നാല് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ട് ഇദ്ദേഹത്തിന്. വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു മുന്‍പ് ഇദ്ദേഹം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications