കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമതലയേറ്റെടുത്ത നാവിക മേധാവിയുടെ ആദ്യ ഉത്തരവ് വിഐപി സംസ്‌കാരത്തിനെതിരെ... കീഴ് ജീവനക്കാരെ പാദസേവകരായി കാണരുത്, എല്ലാവർക്കും ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും, വ്യത്യസ്ത നിർദേശങ്ങളുമായി അഡ്മിറല്‍ കരംബിര്‍ സിങ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ പുതിയ തലവനായി ചുമതലയേറ്റ അഡ്മിറല്‍ കരംബിര്‍ സിങ് സേനയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി. 26 നിര്‍ദ്ദേശങ്ങളടങ്ങിയ ഉത്തരവിലാണ് വിഐപി സംസ്‌കാരത്തെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നത്. സേനയിലെ കീഴ് ജീവനക്കാരെ പാദസേവകരായി കാണരുതെന്നും ഉയര്‍ന്ന ജീവനക്കാര്‍ അവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെടുന്നു.

<strong>രാഹുൽ ഗാന്ധി കേരളത്തിൽ, ഉജ്ജ്വല സ്വീകരണം നൽകി കോൺഗ്രസ്, 12 ഇടങ്ങളിൽ രാഹുലിന്റെ റോഡ് ഷോ</strong>രാഹുൽ ഗാന്ധി കേരളത്തിൽ, ഉജ്ജ്വല സ്വീകരണം നൽകി കോൺഗ്രസ്, 12 ഇടങ്ങളിൽ രാഹുലിന്റെ റോഡ് ഷോ

സേനയില്‍ ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ് 26 ഇന നിര്‍ദ്ദേശങ്ങള്‍. റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്‌കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. സൈനികര്‍ ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Admiral Karambir Singh

അതേപോലെ എല്ലാവര്‍ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങള്‍ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവിലുണ്ട്. നാവികസേന കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ഓഫീസര്‍മാര്‍ എത്തുമ്പോള്‍ അനാവശ്യമായി ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതിന് പിന്നാലെയാണ് വിശാഖപട്ടണം കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്ന കരംബീര്‍ സിങ് മെയ് 31-ന് സ്ഥാനമേറ്റെടുത്തത്. നാവികസേനയില്‍ നാല് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ട് ഇദ്ദേഹത്തിന്. വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു മുന്‍പ് ഇദ്ദേഹം.

English summary
New Navy chief moves against rank-based discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X