2000 രൂപയുടെ നോട്ടിലൂടെ മോദിയുടെ പ്രസംഗം കേള്‍ക്കാം; സംഭവം സത്യമാണ്, സ്‌കാന്‍ ചെയ്യണമെന്നുമാത്രം
2000 രൂപയുടെ നോട്ട് സ്‌കാന്‍ ചെയ്താല്‍മതി നമുക്ക് മോദിയുടെ പ്രസംഗം കേള്‍ക്കാം. മോദി കീനോട്ട് എന്ന ആപ്പാണ് ഇതിന് വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ബെംഗളൂരു: നോട്ട് അസാധുവാക്കിയതിന് ശേഷം ചൂടേറിയ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരുന്നത്. 2000 രൂപയുടെ നോട്ടില്‍ ചിപ്പുണ്ടെന്നും, നോട്ട് നഷ്ടപ്പെട്ടാലും അത് എവിടെയുണ്ടെന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കുമെന്നെല്ലാമുള്ള കുപ്രചരണങ്ങളാണ് പ്രചരിച്ചുകൊണ്ടിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ വേറൊരു വാര്‍ത്ത വന്നിരിക്കുന്നു. 2000 രൂപയുടെ നോട്ട് സ്‌കാന്‍ ചെയ്താല്‍മതി നമുക്ക് മോദിയുടെ പ്രസംഗം കേള്‍ക്കാം. മോദി കീനോട്ട് എന്ന ആപ്പാണ് ഇതിന് വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്. നവംബര്‍ 11ന് അപ്ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയതു കഴിഞ്ഞു.

സെക്യൂരിറ്റി ത്രഡ്
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000, 500 രൂപ നോട്ടിലെ സെക്യൂരിറ്റി ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം.

ബെംഗളൂരു
ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്.

ഇന്റര്‍നെറ്റില്‍
ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനാകുക.












Click it and Unblock the Notifications