കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറി ഒരു രൂപയുടെ നോട്ടുകള്‍ ഉടന്‍ വരുന്നു: പുതിയ രൂപത്തിലും നിറത്തിലും അഴിച്ചുപണി!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഒരു രൂപയുടെ പുതിയ നോട്ടുകള്‍ പുതിയ രൂപത്തിലും അളവിലും നിറത്തിലും ഉടന്‍ വിതരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ നോട്ടിന്റെ അച്ചടിക്കായുള്ള ഗസറ്റ് വിജ്ഞാപനം ഫെബ്രുവരി ഏഴാം തിയതി കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കി. പുതിയ നോട്ട് സംബന്ധിച്ചുള്ള നിറം, രൂപം, അളവുകള്‍, മുതലായ നിരവധി വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള പ്രിന്റിംഗ് പ്രസുകളില്‍ നോട്ട് അച്ചടിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.

ദില്ലി തിരഞ്ഞെടുപ്പ് ഫലം; ഷെഹീന്‍ ബാഗില്‍ സംഭവിച്ചതെന്ത്? ഓഖ്ല മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് എഎപി!ദില്ലി തിരഞ്ഞെടുപ്പ് ഫലം; ഷെഹീന്‍ ബാഗില്‍ സംഭവിച്ചതെന്ത്? ഓഖ്ല മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് എഎപി!

കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന പുതിയ ഒരു രൂപ നോട്ടിന്റെ വിശദാംശങ്ങള്‍ ഇവയാണ്; ചതുരാകൃതിയില്‍ 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും നോട്ടിന്റെ അളവുകള്‍. നൂറ് ശതമാനവും കോട്ടണില്‍ ആയിരിക്കും നിര്‍മ്മാണം. 110 മൈക്രോണ്‍ കനമുള്ള നോട്ടിന് 90 ജിഎസ്എം ഭാരമുണ്ടായിരിക്കും. അശോകസ്തംഭത്തോടൊപ്പം വാട്ടര്‍ മാര്‍ക്കോട് കുടിയുള്ള ഡിസൈന്‍ നോട്ടിലുണ്ട്. മധ്യഭാഗത്തായി 1 എന്ന് മറഞ്ഞിരിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഭാരത് എന്ന് ലംബമായി നോട്ടിന്റെ ഇരു വശത്തുമുണ്ടാകും.

photo-2020-02-11-1

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന വാക്കുകള്‍ക്ക് മുകളില്‍ ഹിന്ദിയില്‍ ഭാരത് സര്‍ക്കാര്‍ എന്ന് എഴുതിയിരിക്കും. മാത്രമല്ല ധനകാര്യ സെക്രട്ടറി അതാനു ചക്രവര്‍ത്തിയുടെ ഒപ്പും നോട്ടിന് മുകളിലുണ്ട്. വിജ്ഞാപനമനുസരിച്ച്, നോട്ടിന്റെ വലതു ഭാഗത്ത് താഴെയായി കറുപ്പ് നിറത്തില്‍ ഇടത്തു നിന്ന് വലത്തോട്ടായി നമ്പറുണ്ടാകും. അതേസമയം ആദ്യത്തെ മൂന്ന് ആല്‍ഫ ന്യൂമെറിക്ക് അക്ഷരങ്ങള്‍ സ്ഥിര വലുപ്പത്തില്‍ തുടരും. രാജ്യത്തെ കാര്‍ഷിക ആധിപത്യത്തെ ചിത്രീകരിക്കാനായി ധാന്യങ്ങളുടെ പ്രിന്റുകള്‍ നോട്ടിലുണ്ടാകും. ഇതിന് പുറമേ സാഗര്‍ സാമ്രാട്ടിന്റെ എണ്ണ പര്യവേക്ഷണ ചിഹ്നവും 15 ഇന്ത്യന്‍ ഭാഷകളില്‍ നോട്ടിന്റെ മൂല്യവും ഉണ്ടാകും. പിങ്ക് നിറം ചേര്‍ന്ന പച്ചയായിരിക്കും പ്രധാനമായും നോട്ടിന്റെ നിറമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

English summary
New one rupee currency came to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X