കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍, ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാര്‍ക്ക് അറസ്റ്റ്

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് സിഎസ് കര്‍ണന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടക്കമുള്ള ഏഴു പേരെ അറസ്റ്റ് ചെയ്യാനും അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയടയ്ക്കാനുമാണ് ജസ്റ്റിസ്..

  • By Akhila
Google Oneindia Malayalam News

കൊല്‍ക്കത്ത: സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് സിഎസ് കര്‍ണന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടക്കമുള്ള ഏഴു പേരെ അറസ്റ്റ് ചെയ്യാനും അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയടയ്ക്കാനുമാണ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടത്.

ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസ് കെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗായി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്രഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ ഉത്തരവിട്ടത്.

 justice-cs-karnan

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും തന്നില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തുകെയും തന്നെ അപമാനിക്കുകെയും ചെയ്തുവെന്നും കര്‍ണന്‍ ചൂണ്ടികാട്ടി.

ദില്ലി പോലീസ് കമ്മീഷണര്‍ക്കാണ് കര്‍ണന്‍ ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ പാര്‍ലമെന്റിനെ സമീപിക്കണമെന്നും ഉത്തരവിലുണ്ട്.

English summary
New 'Order' From Calcutta High Court Judge Justice CS Karnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X