കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

971 കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും

Google Oneindia Malayalam News

ദില്ലി; പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭൂമി പൂജയും ശിലാസ്ഥാപന ചടങ്ങും നടക്കുക. രാഷ്ട്രീയ പാർട്ടി നേതാക്കൾ, കാബിനറ്റ് മന്ത്രിമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ ഉൾപ്പെടെ 200 ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. 1.30 സർവ്വ ധർമ്മ പ്രാർത്ഥന നടക്കും. 2.15 ഓടെ പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്യും.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മന്ദിരം നൂറാം വർഷം പൂർത്തിയാക്കുകയാണ്. ആത്മനിർഭർ ഭാരതിന്റെ മികച്ച ഉദാഹരണമായി നമ്മുടെ ആളുകൾ തന്നെ നിർമ്മിക്കുന്ന കെട്ടിടം ഓരോ ഭാരതീയനും അഭിമാനം നൽകുന്ന കാര്യമാണ്. പുതിയ കെട്ടിടം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ (2022) പാർലമെന്റ് സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കാം,എന്നായിരുന്നു പുതിയ കെട്ടിടത്തെ കുറിച്ച് ലോക്സഭ സ്പീക്കർ ഓം ബിർല നേരത്തേ പ്രതികരിച്ചത്.

 modinew-16075

64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 971 കോടി രൂപ ചെലവിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം നടത്താമെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചുണ്ട്.കൊവിഡ് പ്രതിസന്ധിയുടേയും കാർഷിക പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിൽ കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കും.

ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സെൻട്രെൽ വിസ്ത.

900-1000 ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു.നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക.നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും.കഴിഞ്ഞ സെപ്‌റ്റംബറിലാണ പുതിയ പാരലമെന്റ്‌ മന്ദിരം നിര്‍മ്മിക്കാനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്‌ നല്‍കിയത്‌. 861.90 കോടിയാണ്‌ നിര്‍മ്മാണ കരാര്‍.2,000 പേര്‍ നേരിട്ടും 9,000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പങ്കാളികളാകും.

Recommended Video

cmsvideo
Pinarayi vijayn supports farmers protest

English summary
New parliament building at a cost of Rs 971 crore; Prime Minister Narendra Modi will lay the foundation stone today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X