Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റോ ശവപ്പെട്ടിയോ? വിവാദമായി ആര്‍ജെഡി ട്വീറ്റ്... കടന്നുപോയി എന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കെ, ആര്‍ജെഡിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു. പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്തുള്ള ട്വീറ്റാണ് ചര്‍ച്ചയായിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തോടൊപ്പം ഇതെന്താണ് എന്ന ചോദ്യവും ട്വീറ്റിലുണ്ട്. ഇതിനെതിരെ ബിജെപി രംഗത്തുവന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യണം എന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടിക്കുള്ളത്. പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ചെങ്കോല്‍ സ്ഥാപിച്ച് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. പൂജകള്‍ക്ക് ശേഷമായിരുന്നു ചടങ്ങ്. ജനാധിപത്യത്തിന്റെ കേന്ദ്രമായ പാര്‍ലമെന്റില്‍ മതപരമായ ചടങ്ങ് നടത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

rjd

ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് തൊട്ടടുത്താണ് ചെങ്കോല്‍ സ്ഥാപിച്ചത്. അലഹാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ പൂജയ്ക്ക് ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇത് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി വണങ്ങുകയും ചെയ്തു. ഒപ്പം സ്പീക്കര്‍ ഓം ബിര്‍ളയുമുണ്ടായിരുന്നു. പ്രധാനമന്ത്രി പിന്നീട് പൂജാരിമാരുടെ ആശിര്‍വാദവും ഏറ്റുവാങ്ങി.

അതിനിടെയാണ് ആര്‍ജെഡിയുടെ ട്വീറ്റ് വിവാദമായത്. ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടു എന്നതിന്റെ പ്രതീകമായിട്ടാണ് ശവപ്പെട്ടി ട്വീറ്റ് ചെയ്തതെന്ന് ആര്‍ജെഡി നേതാവ് ശക്തി സിങ് യാദവ് പ്രതികരിച്ചു. ഇതൊന്നും രാജ്യം അംഗീകരിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലമെന്റ്. ഇത് ചര്‍ച്ചകള്‍ക്കുള്ള വേദിയാണെന്നും ശക്തി സിങ് യാദവ് പറഞ്ഞു. വിമര്‍ശനം അതിരുകടന്നു എന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിച്ചു.

അതേസമയം, ആര്‍ജെഡിക്കെതിരെ ബിജെപി രംഗത്തുവന്നു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് കടുത്ത ഭാഷയില്‍ രംഗത്തുവന്നത്. ഇത്തരം ട്വീറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റിനെ ശവപ്പെട്ടിയോടാണ് അവര്‍ താരതമ്യം ചെയ്തിരിക്കുന്നതെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ആര്‍ജെഡിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബിജെപി നേതാവ് ദുശ്യന്ത് ഗൗതം പറഞ്ഞു. പഴയ പാര്‍ലമെന്റിനെ പൂജ്യത്തോട് താരതമ്യം ചെയ്യുമോ. നേരത്തെ നമ്മള്‍ ഇരുന്നത് പൂജ്യത്തിലായിരുന്നോ എന്നും ഗൗതം ചോദിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിലൂടെ എഴുതപ്പെട്ടത് നാണക്കേടിന്റെ ചരിത്രമാണെന്ന് നിതീഷ് കുമാറിന്റെ ജെഡിയു കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+