പുതിയ പാര്‍ലമെന്റ് ആവശ്യം, ശവപ്പെട്ടി ഉപമ ശരിയല്ല; ആര്‍ജെഡിക്കെതിരെ ഒവൈസി
ദില്ലി: പുതിയ പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച ആര്‍ജെഡിക്കെതിരെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസി. ആര്‍ജെഡി പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. പഴയ പാര്‍ലമെന്റിന് ദില്ലി ഫയര്‍ സര്‍വീസിന്റെ കൃത്യമായ അനുമതി പോലുമുണ്ടായിരുന്നത്. ആര്‍ജെഡി എന്തിനാണ് പാര്‍ലമെന്റിനെ ശവപ്പെട്ടിയെന്ന് വിളിക്കുന്നത്.
അവര്‍ മറ്റെന്തെങ്കിലും പറയണമായിരുന്നു. ഈയൊരു പരാമര്‍ശം അവര്‍ എന്തിനാണ് നടത്തിയതെന്നും ഒവൈസി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം സ്പീക്കര്‍ ഓം ബിര്‍ളയായിരുന്നു പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യണ്ടിയുരന്നതെന്നും ഒവൈസി പറഞ്ഞു.

ആര്‍ജെഡി മതേതര പാര്‍ട്ടിയാണെന്ന് പറയുന്നത് വെറുതെയാണ്. അവര്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം എന്തിനാണ് ചേര്‍ന്നത്. അവര്‍ നേരത്തെ ബിജെപിക്കൊപ്പം നിന്നവരല്ലേ. പുതിയ പാര്‍ലമെന്റ് കെട്ടിടം എന്തായാലും ആവശ്യമായിരുന്നു. പഴയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ദേഹത്താണ് വീണത്.
ആ സമയം അദ്ദേഹം പാര്‍ലമെന്റിലെ പാര്‍ട്ടി ഓഫീസില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഒവൈസി പറഞ്ഞു. അതുകൊണ്ട് പുതിയ പാര്‍ലമെന്റ് ആവശ്യമായിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഉദ്ഘാടനം ചെയ്യാന്‍ മറ്റൊരാളെ കൊണ്ടുവരാമായിരുന്നു. പ്രധാനമന്ത്രിക്ക് പകരം സ്പീക്കര്‍ തന്നെ ഉദ്ഘാടനം ചെയ്യണമായിരുന്നുവെന്നും ഒവൈസി പറഞ്ഞു.
സ്പീക്കര്‍ക്കാണ് ലോക്‌സഭയുടെ ചുമതലയുള്ളത്. ലോക്‌സഭ ജനങ്ങളോട് ഉത്തരം പറയേണ്ടവരാണ്. സ്പീക്കര്‍ അത് ഉദ്ഘാടനം ചെയ്തിരുന്നെങ്കില്‍ നന്നായേനെ. എന്നാല്‍ പ്രധാനമന്ത്രിക്ക്, താനാണ് എല്ലാം ചെയ്യുന്നതെന്ന് കാണിക്കാനുള്ള ആഗ്രഹമാണ് ഉള്ളത്. മറ്റാരും ഇതൊന്നും ചെയ്യുന്നതിലുള്ള ക്രെഡിറ്റ് നേടുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല.
2014ന് മുമ്പ് ഒന്നും ഇന്ത്യയില്‍ നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴാണ് എല്ലാം കൃത്യമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് വരുത്തി തീര്‍ക്കുകയാണ് അദ്ദേഹം. ഒരു തരം വ്യക്തിപൂജയാണ് ഇത്. അദ്ദേഹം സ്വന്തമായ രീതിയിലാണ് അത് നടത്തുന്നതെന്ന മാത്രമെന്നും ഒവൈസി പറഞ്ഞു.
നേരത്തെ പുതിയ പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച ആര്‍ജെഡിയുടെ ട്വീറ്റ് വലിയ വിവാദമുണ്ടാക്കിയിരുന്നു. ആര്‍ജെഡിയുടെ ട്വീറ്റുകള്‍ ചെയ്യുന്നയാള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെ്ടിരുന്നു. ഇതില്‍ കൂടുതല്‍ ദൗര്‍ഭാഗ്യകരമായി എന്താണ് ഉള്ളത്. അവര്‍ക്ക് ബുദ്ധിയെന്ന് പറയുന്നതേ ഇല്ല.
ജനങ്ങളുടെ പണം കൊണ്ടാണ് പാര്‍ലമെന്റ് സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ പാര്‍ട്ടികളുടെ പ്രതിനിധികളുടെ പണവും അതില്‍ വരും. അവര്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചാലും, പാര്‍ലമെന്റ് നടപടികളില്‍ അവര്‍ പങ്കെടുക്കേണ്ടി വരും. അതല്ലെങ്കില്‍ ആര്‍ജെഡി സ്ഥിരമായി പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചോ എന്നും സുശീല്‍ കുമാര്‍ മോദി ചോദിച്ചു.












Click it and Unblock the Notifications