കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്

Google Oneindia Malayalam News

ഭോപ്പാല്‍; മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി രൂക്ഷമാകുന്നു. പിസിസി അധ്യക്ഷ പദം വേണമെന്ന വാശിയില്‍ ഉറച്ച് നില്‍ക്കുകയാണ് സിന്ധ്യ. തന്‍റെ ആവശ്യം പരിഗണിച്ചില്ലേങ്കില്‍ അറ്റകൈ തന്നെ ചെയ്യുമെന്ന മുന്നറിയിപ്പും സിന്ധ്യ നേതൃത്വത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ സിന്ധ്യയുടെ മുന്നറിയിപ്പുകളെ തള്ളി മറ്റൊരു നേതാവിനെ പിസിസി അധ്യക്ഷനാക്കാനുള്ള ചരടുവലികള്‍ കമല്‍നാഥ് തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്''അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്'

പിസിസി അധ്യക്ഷനായി ദളിത് നേതാവിനെ നിയമിക്കണമെന്നാണ് കമല്‍നാഥ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിന്ധ്യയെ തഴഞ്ഞാല്‍ അനുയായികളായ 500 പേര്‍ ഉടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമെന്ന ഭീഷണിയാണ് സിന്ധ്യ വിഭാഗം ഉയര്‍ത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

 അധ്യക്ഷ പദം വേണമെന്ന് സിന്ധ്യ

അധ്യക്ഷ പദം വേണമെന്ന് സിന്ധ്യ

മുഖ്യമന്ത്രി പദവും ഉപമുഖ്യമന്ത്രി പദവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വിട്ട് നല്‍കാന്‍ കമല്‍നാഥ് തയ്യാറാകാതിരുന്നതോടെയാണ് മധ്യപ്രദേശില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദം തനിക്ക് വേണമെന്നാണ് ഇപ്പോഴത്തെ സിന്ധ്യയുടെ ആവശ്യം. മുഖ്യമന്ത്രി പദവും അധ്യക്ഷ പദവിയും കമല്‍നാഥ് തന്നെ കൈയ്യാളുന്നത് അംഗീകരിക്കാനില്ലെന്നും സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.

 ബിജെപിയുമായി ചര്‍ച്ച

ബിജെപിയുമായി ചര്‍ച്ച

തന്നെ അധ്യക്ഷനാക്കിയില്ലേങ്കില്‍ പാര്‍ട്ടി വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് സിന്ധ്യ വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ സിന്ധ്യയുടെ മുന്നറിയിപ്പുകളെ പൂര്‍ണമായും തള്ളുകയാണ് കമല്‍നാഥ്. സംസ്ഥാനത്ത് പുതിയ അധ്യക്ഷനായി ദളിത് നേതാവ് മതിയെന്ന നിലപാടാണ് കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്.

 ദളിത്,ഗോത്ര വിഭാഗം നേതാക്കള്‍

ദളിത്,ഗോത്ര വിഭാഗം നേതാക്കള്‍

അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇനിയും താത്പര്യമില്ലെന്ന് കമല്‍നാഥ് നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് ഒരു ദളിത് മുഖം തന്നെ വേണമെന്നാണ് കമല്‍നാഥിന്‍റെ ആവശ്യം.. മധ്യപ്രദേശിന്‍റെ 20 ശതമാനവും ഗോത്ര ജനസംഖ്യയാണ്. 47 നിയമസഭാ മണ്ഡലങ്ങള്‍ ഗോത്ര സംവരണ മണ്ഡലങ്ങളാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സംവരണ മണ്ഡലങ്ങളിലെ 30 സീറ്റുകളിൽ കോൺഗ്രസാണ് വിജയിച്ചത്, അതുകൊണ്ട് തന്നെ പാർട്ടി അവരില്‍ നിന്നൊരാളെ പിസിസി മേധാവിയായി തിരഞ്ഞെടുക്കണമെന്ന് കമല്‍നാഥ് പറയുന്നു.

 പിന്തുണച്ച് ദിഗ്വിജയ് സിംഗ്

പിന്തുണച്ച് ദിഗ്വിജയ് സിംഗ്

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ ബാലാ ബച്ചന്‍, വനം വകുപ്പ് മന്ത്രി ഉമങ്ങ് സിംഗ് മുതിര്‍ന്ന നേതാവായ ഓംകാര്‍ മര്‍ക്കം, കാണ്ഡിലാല ബുരിയ എന്നീ നേതാക്കളുടെ പേരാണ് കമല്‍നാഥ് നിര്‍ദ്ദേശിക്കുന്നത്. മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സിന്ധ്യയുടെ അനുയായികള്‍ ഉയര്‍ത്തുന്നത്.

 പാര്‍ട്ടി മറക്കരുത്

പാര്‍ട്ടി മറക്കരുത്

സിന്ധ്യയെ തഴഞ്ഞാല്‍ താന്‍ ഉള്‍പ്പെടെ 500 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവായ അശോക് ഡാംഗെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിൽ ജ്യോതിരാദിത്യ സിന്ധ്യ നൽകിയ സംഭാവനയെക്കുറിച്ച് പാർട്ടിയുടെ ഉന്നത നേതൃത്വം മറക്കരുതെന്നും ഡാംഗെ പറഞ്ഞു.

രാജി വെയ്ക്കും

രാജി വെയ്ക്കും

ജ്യോതിരാദിത്യ സിന്ധ്യയുടെ ജനകീയത ചില നേതാക്കൾക്ക് ദഹിക്കുന്നില്ല. അതിനാലാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ മനപ്പൂർവം ശ്രമിക്കുന്നതെന്നും ഡാംഗെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തിയാൽ താനും 500 പാർട്ടി പ്രവർത്തകരും ദില്ലിയില്‍ 10 ജനപഥിലെ കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തും. അതിനുശേഷം ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഒരുമിച്ച് രാജി സമര്‍പ്പിക്കും, ഡാംഗെ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: 20 പേര്‍ മരിച്ചുമഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: 20 പേര്‍ മരിച്ചു

മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ളമോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള

English summary
New PCC president must be from dalit community says Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X