Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍പിആറിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി: കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിയേയും എന്‍പിആറിനേയും ചോദ്യം ചെയ്തുകൊണ്ടുള്ള പുതിയ ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍)ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ലെന്നാണ് എന്‍പിആറിനെതിരായ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആധാര്‍ അല്ലെങ്കില്‍ സെന്‍സസിനായി ശേഖരിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇതെന്നും ഹര്‍ജ്ജിക്കാര്‍ വാദിക്കുന്നു.

ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പൗരനുമേല്‍ ഭരണകൂടത്തിന്‍റെ അനിയന്ത്രിത നിരീക്ഷണത്തിന് ഇടയാക്കുമോയെന്ന ആശങ്കയും ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു. ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഏത് നടപടികളും പൗരന്‍റെ സ്വാകര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

supreme-court

പൗരത്വ നിമയ ഭേദഗതിക്കെതിരായ 144 ഹര്‍ജികള്‍ ഈ മാസം 22 ന് സുപ്രീംകോടതി കേട്ടിരുന്നു. എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ തയ്യാറാവാതിരുന്നു കേടതി, മറിച്ച് പൗരത്വ നിയമത്തിനെതിരായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജികളും പരിഗണിക്കാമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

സെന്‍സസിന്‍റെ ആദ്യപടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും, അതിനാല്‍ ആ നടപടികളും നീട്ടിവയ്ക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാനുള്ള സമയം അനുവദിക്കുകയായിരുന്നു കോടതി ചെയ്തത്.

എല്ലാ ഹര്‍ജികള്‍ക്കും മറുപടി സത്യവാങ് മൂലം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 140 ഹര്‍ജികള്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ നല്‍കപ്പെട്ടിട്ടുണ്ട്. അവയില്‍ 60 എണ്ണത്തിലാണ് കേന്ദ്രസര്‍ക്കാറിന് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതിനുള്ള മറുപടി സത്യവാങ്മൂലങ്ങള്‍ തയ്യാറാണെന്നും അന്‍റോണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+