കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? ഫോൺ കണ്ടെത്താന്‍ സഹായിക്കാൻ സർക്കാർ, പുതിയ പോർട്ടൽ പുറത്ത്!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമായും രണ്ട് കാരണങ്ങള്‍ വഴിയാണ് സാധാരണ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത്. ആദ്യത്തേത് മോഷണം, രണ്ടാമത്തേത് തിരക്കിനിടയില്‍ വെച്ചു മറക്കുക. കാരണം എന്തു തന്നെയായാലും ഇനി മുതല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ടതില്ല. സര്‍ക്കാര്‍ തന്നെ രക്ഷയ്‌ക്കെത്തുമെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഷ്ടിച്ച ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായുള്ള വെബ് പോര്‍ട്ടല്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്യുകയും ഇതിനുള്ള ഒരു പൈലറ്റ് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്യും.

<br>തോല്‍ക്കുമ്പോള്‍ ഇവിഎമ്മിനെ കുറ്റപറയേണ്ട, ജനങ്ങള്‍ മോദിക്കൊപ്പമാണ്, പ്രതിപക്ഷത്തെ ട്രോളി ഫട്‌നാവിസ്
തോല്‍ക്കുമ്പോള്‍ ഇവിഎമ്മിനെ കുറ്റപറയേണ്ട, ജനങ്ങള്‍ മോദിക്കൊപ്പമാണ്, പ്രതിപക്ഷത്തെ ട്രോളി ഫട്‌നാവിസ്

ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, 2017 മുതല്‍ ഐഎംഇഐകളുടെ ഡാറ്റാബേസായ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററില്‍ (സിഇആര്‍) പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ ഉപകരണങ്ങളെ തിരിച്ചറിയുന്ന 15 അക്ക നമ്പറാണ് ഐഎംഇഐ. ഇന്ത്യയില്‍ ഒരു ബില്യണ്‍ വയര്‍ലെസ് വരിക്കാരുണ്ട്.

mobile-15683


ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍, നിങ്ങള്‍ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 14422 വഴി DoT നെ അറിയിക്കുകയും ചെയ്യാം. പോലീസില്‍ പരാതി നല്‍കിയാല്‍ DOT ആ IMEI നമ്പര്‍ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതോടെ ആ ഫോണില്‍ ഒരു തരത്തിലുള്ള നെറ്റ് വര്‍ക്കുകളും ലഭ്യമാകില്ല. ഐഎംഇഐ നമ്പര്‍ വഴി നിങ്ങളുടെ സെല്ലുലാര്‍ ഓപ്പറേറ്റര്‍ക്കും നെറ്റ് വര്‍ക്ക് ആക്‌സസ്സ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ ഉദ്ഘാടനത്തിന് ശേഷം പുറത്തു വരും.


വ്യാജ ഹാന്‍ഡ്സെറ്റുകള്‍ തിരിച്ചറിയാന്‍ IMEI നമ്പറുകളെ താരതമ്യം ചെയ്യാന്‍ അനുവദിക്കുന്ന GSMA- യുടെ ആഗോള IMEI ഡാറ്റാബേസിലേക്ക് CEIR ന് ആക്സസ് ഉണ്ടായിരിക്കും. ടെലികോം ഇക്കോസിസ്റ്റത്തിലെ മറ്റ് സ്ഥാപനങ്ങളില്‍ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍, ഗിയര്‍ നിര്‍മ്മാതാക്കള്‍, സോഫ്‌റ്റ്വെയര്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള സ്ഥാപനമാണ് ജിഎസ്എംഎ. ഇത് ഹാന്‍ഡ്സെറ്റ് മോഷണത്തിന്റെ കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കും. ഭാവിയില്‍ ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഹാന്‍ഡ്സെറ്റ് തടയുകയും ചെയ്യും.

English summary
New portal helps you to find lost phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X