കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: മാതൃക പദ്ധതിയുമായി ബെഗളൂരു, സാധ്യതാ പഠനത്തിന് ഫ്രഞ്ച് കമ്പനി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മാലിന്യത്തില്‍നിന്ന് വൈദ്യതി ഉദ്പാദിക്കാനുള്ള പദ്ധതിയുമായി ബെഗളൂരു. ഇതിനായി ഫ്രഞ്ച് കമ്പനി സാധ്യത പധനം ആരംഭിച്ചുകഴിഞ്ഞു.ആനേക്കല്‍ ചിക്കനാഗമംഗലയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യും ഫ്രഞ്ച് കമ്പനിയായ 3 വേയ്സ്റ്റും മൂന്ന് മാസം മുമ്പാണ് ധാരണയായത്. പദ്ധതി പ്രകാരം നഗരമാലിന്യത്തില്‍ 90 ശതമാനവും വൈദ്യുതിയോ ജൈവ വളമോ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ഥങ്ങളോ ആയി മാറ്റിയെടുക്കാന്‍ കഴിയും.

എന്നാല്‍ ഫ്രാന്‍സിലെ സാങ്കേതികവിദ്യ ബെംഗളൂരുവിലെ സാഹചര്യങ്ങളുമായി യോജിക്കുമോ എന്നതും ഇവ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങളെപറ്റിയും പഠനം നടത്തേണ്ടതുണ്ട്. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഇത് ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ പ്രശ്‌നത്തിനു പരിഹാരമായിരിക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ അലക്‌സാണ്ട്രെ സീഗ്ലര്‍ പറഞ്ഞു.

garbage

250 കോടിയാണ് കമ്പനി ഇതിനായി നിക്ഷേപിക്കുന്നത്. കരാര്‍ അനുസരിച്ച് പ്ലാന്റ് ചിക്കനാഗമംഗലയിലാണ് സ്ഥാപിക്കുക. ഇതിനായി ബിബിഎംപി 14 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കും. പ്ലാന്റ്‌ പൂര്‍ത്തിയായാല്‍ ബിബിഎംപി ദിവസേന 300 ടണ്‍ വേര്‍തിരിക്കാത്ത മാലിന്യം നല്‍കണം. 200 ടണ്‍ മാലിന്യം മറ്റിടങ്ങളില്‍നിന്ന് ഇവിടെയെത്തും പ്രവര്‍ത്തനം തുടങ്ങിയാല്‍ ദിവസേന ഏഴുമെഗാവാട്ട് വൈദ്യൂതി ഉദ്പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍

English summary
New project to launch- Energy production from waste.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X