കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോക്ലേറ്റ് നിറത്തില്‍ പുതിയ പത്തുരൂപ നോട്ട്: നോട്ടില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ഛായാചിlത്രം

Google Oneindia Malayalam News

ദില്ലി: മഹാത്മാഗാന്ധി സിരീസില്‍ പുതിയ പത്തുരൂപ നോട്ടുകളുമായി റിസര്‍വ് ബാങ്ക്. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും കൂടി ഉള്‍പ്പെടുത്തിയ നിലയിലായിരിക്കും നോട്ടുകള്‍. റിസര്‍വ് ബാങ്ക് ഇതിനകം തന്നെ ഒരു ബില്യണ്‍ പത്തുരൂപാ നോട്ടുകളുടെ പ്രിന്‍റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ പത്ത് രുപാ നോട്ടിന്‍റെ ഡിസൈന് അംഗീകാരം നല്‍കിയത്.

നേരത്തെ 2005ലാണ് പത്ത് രൂപാ നോട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. ഇതിന് പുറമേ കഴിഞ്ഞ ഓഗസ്റ്റില്‍ മഹാത്മാഗാന്ധി സിരീസിലുള്ള 200 , 50 രൂപ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകള്‍ പുറത്തിറക്കുന്നത്. നോട്ട് നിരോധനത്തോടെ വ്യാജ നോട്ടുകള്‍ വിപണിയിലെത്തുന്നത് തടയുന്നതിന് വേണ്ടി അതീവ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന അവകാശ വാദത്തോടെയാണ് സര്‍ക്കാര്‍ നോട്ടുകള്‍ വിപണിയിലെത്തിച്ചത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് രാജ്യത്ത് പുതിയ 500, 2000 രൂപ നോട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ വിനിമയത്തിലിരുന്ന 17.9 ട്രില്യണ്‍ നോട്ടുകള്‍ക്ക് പകരമായാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത്.

പുതിയ 500 രുപ

പുതിയ 500 രുപ

കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെയുള്ള മോദി സര്‍ക്കാരിന്‍റ പോരാട്ടത്തിന്റെ ഭാഗമായാണ് 2016 നവംബറില്‍ പുതിയ 500 രൂപ നോട്ടുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. സ്റ്റോണ്‍ ഗ്രേ നിറത്തിലുള്ള മഹാത്മാഗാന്ധി സിരീസിലുള്ള ഈ നോട്ടില്‍ ചെങ്കോട്ടയുടെ ചിത്രമാണ് അച്ചടിച്ചിട്ടുള്ളത്. 2016 നവംബര്‍ എട്ട് വരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന 500 രൂപ 1997ലാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്.

 2000 രൂപ മജന്ത നിറത്തില്‍

2000 രൂപ മജന്ത നിറത്തില്‍

നോട്ട് നിരോധനത്തോടെയാണ് രാജ്യത്ത് ഏറ്റവും മൂല്യമേറിയ 2000 രുപാ നോട്ടുകള്‍‌ പ്രാബല്യത്തില്‍ വരുന്നത്. മജന്ത നിറത്തിലുള്ള ഈ നോട്ടുകള്‍ മഹാത്മാ ഗാന്ധി സിരീസിലാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. അശോക സ്തൂപവും മഹാത്മാഗാന്ധിയുടെ ഛായാചിത്രവുമാണ് ഈ നോട്ടിലുള്ളത്. 2000 നോട്ടുകള്‍ നവംബര്‍ എട്ടിനാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും മൈസൂരുവിലെ പ്രിന്റില്‍ നിന്ന് നോട്ടുകള്‍ അച്ചടിക്കുന്നതായി ഒക്ടോബറില്‍ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം 2000, 500, 200, 50, 1 രൂപ എന്നീ മൂല്യമുള്ള നോട്ടുകളാണ് രാജ്യത്ത് പ്രാബല്യത്തില്‍‌ വരുന്നത്.

 ഓറഞ്ച് നിറത്തില്‍ 200 രൂപ

ഓറഞ്ച് നിറത്തില്‍ 200 രൂപ

ഓറഞ്ച് നിറത്തിലാണ് റിസര്‍വ് ബാങ്ക് ആദ്യത്തെ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്. 2017 ഓഗസ്റ്റിലാണ് റിസര്‍വ് ബാങ്ക് ഈ കറന്‍സി പുറത്തിറക്കുന്നത്. മഹാത്മാഗാന്ധി സിരീസിലുള്ള ഈ നോട്ടില്‍ സാഞ്ചി സ്തൂപത്തിന്റെ ഛായാചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

50 രൂപ നോട്ടുകള്‍ ആകര്‍ഷണീയം

50 രൂപ നോട്ടുകള്‍ ആകര്‍ഷണീയം

ഫ്ലൂറസെന്റ് നീല നിറത്തിലുള്ളതാണ് റിസര്‍വ് ബാങ്ക് 2017ല്‍ പുറത്തിറക്കിയ 50 രൂപ നോട്ടുകള്‍. മഹാത്മാഗാന്ധി സിരീസിലുള്ള പുതിയ 50 രൂപ നോട്ടുകളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ചിത്രമാണ് അച്ചടിച്ചിട്ടുള്ളത്. വാട്ടര്‍മാര്‍ക്ക്, ലേറ്റന്‍റ് ഇമേജ്, ഇന്റാലിയോ പ്രിന്‍റ് എന്നിവയാണ് നോട്ടിന്റെ മറ്റൊരു സുരക്ഷാ സംവിധാനങ്ങള്‍. ഇപ്പോള്‍ വിനിമയത്തിലിരിക്കുന്ന 50 രൂപ 1996ലാണ് റിസര്‍വ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്‍ ഉര്‍ജിത് പട്ടേലിന്റെ കയ്യൊപ്പോടെയാണ് ഈ നോട്ടുകള്‍ പുറത്തിറക്കിയത്.

English summary
The Reserve Bank of India (RBI) will shortly issue new Rs 10 notes under the Mahatma Gandhi series. The central bank has already printed around 1 billion pieces of the new Rs 10 note, according to three people familiar with the matter. Mobile summary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X