പുതിയ പത്ത് രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്, സുരക്ഷാ സംവിധാനങ്ങളും പ്രത്യേകതകളും
സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ പുതിയ കറന്‍സിക്ക് മറ്റു ചില പ്രത്യേകതകളുമുണ്ട്.
മുംബൈ: 500,2000 രൂപയുടെ കറന്‍സികള്‍ക്ക് പിന്നാലെ പത്ത് രൂപയുടെ പുതിയ കറന്‍സികളും ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മികച്ച സുരക്ഷാ സംവിധാനങ്ങളുമായാണ് പുതിയ കറന്‍സികള്‍ പുറത്തിറക്കുന്നതെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ പുതിയ കറന്‍സിക്ക് മറ്റു ചില പ്രത്യേകതകളുമുണ്ട്.
2005ലെ മഹാത്മാ ഗാന്ധി സീരീസിലെ നോട്ടുകളില്‍ രണ്ട് പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടാവുമെന്നതാണ് പ്രധാന പ്രത്യേകത. ഇതിനോടൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ടാകും. കറന്‍സി അച്ചടിച്ച വര്‍ഷമായ 2017 എന്നത് നോട്ടിന്റെ മറുവശത്താകും രേഖപ്പെടുത്തുക.

കറന്‍സിയുടെ ഇരുപാനലുകളിലെയും അക്ഷരങ്ങള്‍ ഇടത് നിന്നും വലതു ഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ പത്ത് രൂപ കറന്‍സികള്‍ പുറത്തിറക്കിയാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പുതിയ കറന്‍സി പുറത്തിറക്കിയാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചു.












Click it and Unblock the Notifications