കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല, പുതിയ നിയമവുമായി എസ്ബിഐ!!

Google Oneindia Malayalam News

ദില്ലി: സ്റ്റേറ്റ് ഓഫ് ഇന്ത്യ അക്കൗണ്ട് ഇടപാടുകളില്‍ പുതിയ നയം കൊണ്ടുവരുന്നു. ഇനി മുതല്‍ മറ്റൊരാളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനാവില്ലെന്ന സൂചനയാണ് എസ്ബിഐ നല്‍കുന്നത്. അക്കൗണ്ട് ഇടപാടുകളിലെ തട്ടിപ്പുകളും കള്ളപ്പണ നിക്ഷേപവും തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം.

ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് പോലും പണം നിക്ഷേപിക്കുന്നത് പോലും ഇത് കാരണം പ്രതിസന്ധിയുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്ബിഐയുടെ ഉപഭോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന തീരുമാനമാണിത്. നോട്ടുനിരോധനത്തിന് ശേഷം നിക്ഷേപങ്ങളിലുള്ള തട്ടിപ്പുകള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

1

അതേസമയം ബാങ്കുകളിലെ വിവിധ ബ്രാഞ്ചുകള്‍ വഴി പണം നിക്ഷേപിക്കുന്നവരെയാണ് ഇത് ബാധിക്കുക. ഓണ്‍ലൈന്‍ ഡെപ്പോസിറ്റുകളെ ഇത് ബാധിക്കില്ല. ഓണ്‍ലൈന്‍ വഴി ആര്‍ക്ക് വേണമെങ്കിലും പണം നിക്ഷേപിക്കാന്‍ സാധിക്കും. അതേസമയം നിക്ഷേപം നടത്തണമെങ്കില്‍ പ്രത്യേക അനുമതി പത്രം അക്കൗണ്ടുള്ളയാള്‍ സ്വന്തമാക്കണം.

ഇത് ബാങ്കധികൃതര്‍ പരിശോധിച്ച ശേഷം ഇടപാടുകള്‍ അനുവദിക്കുന്നതാണ്. നോട്ടുനിരോധന സമയത്ത് അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പണം അക്കൗണ്ടുകളില്‍ നിക്ഷേപമമായി എത്തിയിരുന്നു. ഇത് കള്ളപണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ എസ്ബിഐ നടപടികള്‍ ആരംഭിച്ചിരുന്നു.

റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്

കന്യാസ്ത്രീ താമസിക്കുന്ന കുറുവിലങ്ങാട് മഠത്തിൽ പോലീസ് സംഘം.. കാണാൻ തയ്യാറാകാതെ കന്യാസ്ത്രീകന്യാസ്ത്രീ താമസിക്കുന്ന കുറുവിലങ്ങാട് മഠത്തിൽ പോലീസ് സംഘം.. കാണാൻ തയ്യാറാകാതെ കന്യാസ്ത്രീ

English summary
new rule for sbi cash depositors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X