ഗാൽവൻ വാലിയിൽ കെട്ടിടങ്ങളും പാലങ്ങളും: ചൈനീസ് നീക്കം തെളിയിക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്
ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ അയവുവരുത്താൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായതിന് പിന്നാലെ ഗാൽവാൻ വാലിയിലെ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹങ്ങൾ പുറത്ത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങളിലാണ് ചൈന നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് പുറമേ സൈനികരെ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെതും ഉപഗ്രഹത ചിത്രത്തിൽ വ്യക്തമാണെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

കെട്ടിടങ്ങൾ നിർമിച്ചു?
ജൂൺ 15ന് രാത്രി ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പട്രോൾ പോയിന്റ് 14ന് സമീപത്തുള്ള ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിട്ടുള്ളത്. മെയ് 22ന് പുറത്തുവന്ന ഉപഗ്രഹ ചിത്രത്തിൽ ഒരു ടെന്റ് മാത്രമാണ് ദൃശ്യമാകുന്നത്. എന്നാൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രങ്ങൾ ചൈനീസ് നീക്കം വ്യക്തമാക്കുന്നതാണ്.

ഇന്ത്യ- ചൈന സംഘർഷം
ലഡാക്കിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈന്യത്തിനും ആൾനാശമുണ്ടായെങ്കിലും എത്ര പേർ കൊല്ലപ്പെട്ടെന്ന് സൈന്യം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. 45 ഓളം സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാവാമാമെന്നാണ് ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്ന്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാജവാർത്തയാണെന്ന് ചൂണ്ടിക്കാണിച്ച് ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം തള്ളിക്കളയുകയും ചെയ്തിരുന്നു.
Recommended Video

കയ്യേറ്റം നടന്നെന്ന് റിപ്പോർട്ട്
ലഡാക്കിലെ പട്രോൾ പോയിന്റ് 14ന് ചുറ്റും കയ്യേറ്റം നടന്നതിന്റെ അടയാളങ്ങളാണ് കാണിക്കുന്നതെന്നാണ് മുൻ അഡീഷണൽ സർവേയർ ജനറൽ ഓഫ് ഇന്ത്യ മേജർ ജനറൽ രമേഷ് പാദി ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രദേശത്ത് വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതിന്റെ സൂചനകളാണ് ചിത്രങ്ങൾ നൽകുന്നതെന്നും ഇത് ഇവിടെ സൈന്യത്തെ വിന്യസിക്കാനുള്ള ചൈനീസ് നീക്കത്തെ സൂചിപ്പിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഗാൽവൻ നദിക്ക് കുറുകെ
ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് ഒരു കിലോമീറ്റർ അകലെ ഗാൽവൻ നദിക്ക് കുറുകെ ചൈന ചെറിയ പാലങ്ങൾ നിർമിച്ചതായും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഗാൽവൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായും വ്യക്തമായിരുന്നു. ജൂൺ 16നാണ് ഈ ചിത്രം പുറത്തുവരുന്നത്. ഇതിന് സമീപത്താണ് പുതിയ പാലങ്ങളും കാണപ്പെടുന്നത്. ജൂൺ 22ന് പുറത്തുവന്ന ഉപഗ്രഹ ചിത്രത്തിൽ പാലത്തിന് താഴെക്കൂടി നദി ഒഴുകുന്നതും കാണാമായിരുന്നു.

റോഡിന്റെ വീതി കൂട്ടി
ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലേക്കുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ചൈന റോഡിന്റെ വീതിയും വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ ആറ് കിലോമീറ്റർ അകലെയാണ് ഇന്ത്യ റോഡ് നിർമാണം പൂർത്തിയാക്കിയത്. ദക്ഷിണ ദിശയിൽ ദുർബുക്കിനേയും ദൌലത്ത് ബെഗ് ഓൾഡിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുുത റോഡ്. ഈ റോഡിന്റെ നിർമാണമാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

നിർമാണ പ്രവർത്തനങ്ങളില്ല
വലിയ ബുൾഡോസർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഗാൽവൻ നദിയ്ക്ക് ഇരുവശത്തുമുള്ള മണ്ണ് നീക്കിയതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ഇതുമായി താരമതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഭൂപ്രദേശത്ത് വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.












Click it and Unblock the Notifications