കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തർക്കപ്രദേശങ്ങൾക്ക് സമീപം ചൈനീസ് നീക്കം: ഹെലിപാഡ് നിർമാണം പുരോഗമിക്കുന്നു, ഉപഗ്രഹചിത്രം പറയുന്നത്
ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നയതന്ത്ര- സൈനികതല ചർച്ചകൾ നടക്കുന്നതിനിടെ അതിർത്തിയിൽ നിർമാണ പ്രവർത്തനങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം ആരംഭിച്ചിട്ട് ഒമ്പതാഴ്ച പിന്നിട്ടു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിലും സൈനിക കമാൻഡർ തല ചർച്ചകളഉം ഇതിനകം നടന്നിട്ടുണ്ട്. ഇതിന് പുറമേ നയതന്ത്ര തലത്തിലും തലത്തിലും നടന്ന ചർച്ചകളൊന്നും ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ ശൈത്യകാലത്തും അതിർത്തി തർക്കം തുടരുമെന്നതിനാൽ ഇന്ത്യയും ഇതേ നിലയിൽ മുന്നോട്ടുപോകുകയാണ്.
Comments
indian air force indian army ലഡാക്ക് വ്യോമ സേന അതിർത്തി india china narendra modi army ഇന്ത്യ ചൈന സൈന്യം പ്രധാനമന്ത്രി
English summary
New satellite images shows PLA helicopter support base near stand-off areas