കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ!

Google Oneindia Malayalam News

Recommended Video

cmsvideo
Odd-even scheme Begins from Today as Delhi Chokes on Toxic Air | Oneindia Malayalam

ദില്ലി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്. ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക.

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്!

തിങ്കളാഴ്ച (നവംബർ 4), രാവിലെ 8 മുതൽ രാത്രി 8 വരെ ഡ്രൈവ് ആരംഭിക്കുമ്പോൾ 0,2,4,6,8 എന്ന് അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകളുള്ള സ്വകാര്യ കാറുകൾക്ക് മാത്രമേ ദില്ലി റോഡുകളിൽ രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണിവരെ ഓടിക്കാൻ അനുവാദമുള്ളൂ. ആഗസ്ത് പതിനഞ്ച് വരെയാണ് പദ്ധതി.

സൗഹൃദം കെട്ടിപ്പടുക്കാം

സൗഹൃദം കെട്ടിപ്പടുക്കാം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ടീറ്റ് ചെയ്തു. " നമസ്തേ ദില്ലി, മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കുകയാണ്. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനും കുടുംബത്തിന്റെ ആശ്വാസത്തിനും വേണ്ടി കാറുകൾ പങ്കിടുക. ഇതുവഴി സൗഹൃദം വളർത്തുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പെട്രോൾ ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യാം'. എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്.

കനത്ത പിഴ

കനത്ത പിഴ


ദില്ലിയിലെ എല്ലാ സ്വകാര്യ പെട്രോൾ, ഡീസൽ, സി‌എൻ‌ജി, ഹൈബ്രിഡ് കാറുകളും മറ്റ് സംസ്ഥാനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളുമായി നഗരത്തിലേക്ക് പ്രവേശിക്കുന്നവരും പുതിയ നിയമം പാലിക്കണം. പദ്ധതി കർശനമായി നടപ്പാക്കുന്നതിന് ദില്ലി ട്രാഫിക് പോലീസിന്റെയും ഗതാഗത, റവന്യൂ വകുപ്പുകളുടെയും നൂറുകണക്കിന് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിയമലംഘകർക്ക് 4,000 രൂപ പിഴ ഈടാക്കും.

മുൻഗണന വിഷയമാക്കണം

മുൻഗണന വിഷയമാക്കണം

അതേസമയം ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ചെറിയ വിഷയമായി കേന്ദ്ര സർക്കാർ തള്ളിക്കളയരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണം ഇപ്പോൾ രാജസ്ഥാനിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ദേശീയ തലസ്ഥാനം ഗ്യാസ് ചേംബറായി കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ രണ്ട് ദിവസം ദില്ലിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലേക്കും...

രാജസ്ഥാനിലേക്കും...

മലിനീകരണം ഇപ്പോൾ രാജസ്ഥാനിലേക്കാണ് നീങ്ങുന്നത് അതുകൊണ്ട് തന്നെ ഇത് ഞങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നിസാര പ്രശ്നമാക്കി പരിഹരിക്കാൻ ദില്ലി സർക്കാരിന് വിട്ടു നൽകരുത്. മുൻഗണന വിഷയമാക്കി എടുത്ത് വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണണം. ഈ വർഷം ദില്ലിയിലെ മലിനീകരണം എല്ലാ പരിധികളെയും മറികടന്നുവെന്നും അലോക് ഗെലോട്ട് വ്യക്തമാക്കി.

കേന്ദ്രം എന്ത് ചെയ്തു?

കേന്ദ്രം എന്ത് ചെയ്തു?

അതേസമയം ദില്ലിയിലെ വായു മലിനീകരണത്തിൽ കേന്ദ സർക്കാറിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നു. നിലവിൽ മെട്രോ ട്രെയിനുകൾ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്. ദില്ലിയിലേക്കുള്ള 45 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വിമാനത്തവളത്തിന്‍റെ പ്രവ‍ർത്തനവും മന്ദഗതിയിലായി. എക്സ്പ്രസ് ഹൈവേയിലും മൂടൽമഞ്ഞ് ഗതാഗതം ദുസ്സഹമാക്കുകയാണ്.

ഭഗവാനെ പ്രീതിപ്പെടുത്തണം

ഭഗവാനെ പ്രീതിപ്പെടുത്തണം


രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം കുറയ്ക്കാൻ ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന പ്രസ്താവനയുമായി ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സുനില്‍ ഭരള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യാ​ഗം നടത്തി ഇന്ദ്രനെ പ്രീതിപ്പെടുത്തിയാൽ മഴ പെയ്യും, ഇതുവഴി വായുമലിനീകരണം കുറയ്ക്കാനാകുമെന്നാണ് മന്ത്രിയുടെ വാദം. കർഷകർ വയ്ക്കോൽ‌ കത്തിക്കുന്നതാണ് മലിനീകരണത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നെന്ന് കണ്ടെത്തിയിരുന്നു. ന്നാൽ, കര്‍ഷകര്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് സാധാരണ വിഷയമാണെന്നും അതിനാൽ കർഷകരെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
New scheme begins as Delhi chokes on toxic air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X